റിയാദ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദിയില്‍. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അദ്ദേഹത്തെ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തിലെ രാജകീയ ലോഞ്ചില്‍ നടന്ന ഒരു ചെറിയ സ്വീകരണത്തിനിടെ കിരീടാവകാശിയും പ്രസിഡന്റ് ട്രംപും ഊഷ്മളമായ ആശംസകള്‍ കൈമാറി, അവിടെ അവര്‍ പരമ്പരാഗത സൗദി കാപ്പി പങ്കിട്ടു.
ഗസ്സയിലെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യാനും പ്രഖ്യാപനങ്ങള്‍ നടത്താനുമാണ് ട്രംപ് എത്തിയത്. ബുധനാഴ്ച ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ സംബന്ധിക്കുന്ന ഉച്ചകോടിയില്‍ ഗസ്സയിലെ വെടിനിര്‍ത്തലും ഭാവിഭരണവുമായും ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തേക്കും.
നെതന്യാഹുവുമായുള്ള ഭിന്നതകള്‍ക്കിടെയാണ് സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ഗസ്സയിലെ വെടിനിര്‍ത്തലും തുടര്‍ഭരണവും സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ട്രംപിന്റെ സൗദി സന്ദര്‍ശനത്തിലുണ്ടാകും. ഇറാന്‍, സിറിയ വിഷയങ്ങളിലെ നിലപാടും സൗദിയുമായുള്ള വന്‍കിട ആയുധ ഇടപാടുകളും ട്രംപ് പ്രഖ്യാപിച്ചേക്കും.
തിങ്കളാഴ്ച, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭ, സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും അവരുടെ പൊതുവായ താല്‍പ്പര്യങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള അവസരമാണിതെന്ന് വിശേഷിപ്പിച്ചു.
സൗദിക്കുപുറമെ യുഎഇയും ഖത്തറും സന്ദര്‍ശിക്കാന്‍ പോകുന്ന പ്രസിഡന്റ് ട്രംപ്, പുറപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ യാത്രയെ 'ചരിത്രപരം' എന്ന് വിശേഷിപ്പിച്ചിരുന്നു.
Related News