നജ്റാന്‍; നജ്റാന്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും ദമ്മാം അബൂദാബി വഴി ചെന്നൈ എയര്‍പ്പോര്‍ട്ടിലേക്ക് യാത്ര തിരിച്ച തമിഴ്‌നാട് സ്വദേശി ആറുമുഖം ചിന്ന സ്വാമിയെ (46) ആണ് മെയ് 5 മുതല്‍ കാണാതായത്. നജ്റാന്‍ നിന്ന് ഫ്‌ലൈനാസ് വിമാനത്തില്‍ ദമ്മാമില്‍ ഇറങ്ങി ടാക്‌സിയില്‍ കയറി ദമ്മാമിലെ ഏതോ ഭാഗത്ത് ഇറങ്ങി എന്നാണ് പ്രാഥമിക അന്യേഷണത്തില്‍ മനസ്സിലായത്. സുഹൃത്തുക്കളേയോ നാട്ടില്‍നിന്ന് ബന്ധുക്കളേയോ ഇതുവരെ ബന്ധപ്പെട്ടിട്ടുമില്ല. മൊബെയില്‍ പ്രവര്‍ത്തന രഹിതമാണ്. കുടുംബം പ്രവാസി മന്ത്രാലയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0555735323 (അനില്‍ രാമചന്ദ്രന്‍, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ അംഗം) നമ്പറില്‍ ബന്ധപ്പെടുക.
Related News