ജിദ്ദ: സൗദി ജനറല്‍ എന്റര്‍ടെയ്‌മെന്റ് അതോറിറ്റിക്ക് കീഴില്‍ ജിദ്ദയില്‍ നാളെ മുതല്‍ നാല് ദിവസങ്ങളില്‍ നടക്കാനിരുന്ന 'പാസ്പോര്‍ട്ട് ടു ദ വേള്‍ഡ്' ഇന്ത്യ ഫെസ്റ്റ് മാറ്റിവെച്ചു. അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യയില്‍ നിന്നുള്ള വിവിധ കലാകാരന്മാരുടെ സംഗീത, നൃത്ത പരിപാടികള്‍, വിവിധ കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വര്‍ണശബളമായ ഘോഷയാത്ര, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള വിപണികള്‍, സംവേദനാത്മക പ്രദര്‍ശനങ്ങള്‍, തത്സമയ കൈത്തറി, കരകൗശല നിര്‍മാണം, വൈവിധ്യമായ ഇന്ത്യന്‍ ഫുഡ് കോര്‍ണറുകള്‍, ഫോട്ടോ കോര്‍ണര്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരുന്നത്. ഫെസ്റ്റിനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിത അറിയിപ്പ്. ഇതോടെ സൗജന്യ ടിക്കറ്റുകള്‍ കരസ്ഥമാക്കി മെഗാ ഫെസ്റ്റിനെ വരവേല്‍ക്കാനിരുന്ന ഇന്ത്യന്‍ പ്രവാസികള്‍ നിരാശരായി.
ഏപ്രില്‍ 30 മുതല്‍ ആരംഭിച്ച 'പാസ്പോര്‍ട്ട് ടു ദ വേള്‍ഡ്' മെഗാ ഇവന്റില്‍ ആദ്യ നാല് ദിനങ്ങള്‍ ഫിലിപ്പീന്‍സ് ഫെസ്റ്റായിരുന്നു. കഴിഞ്ഞ ആഴ്ച ബംഗ്ലാദേശി ഫെസ്റ്റ് അരങ്ങേറി. മെയ് 21 മുതല്‍ 24 വരെ സുഡാനി ഫെസ്റ്റും നടക്കുമെന്ന് അറിയിച്ചിരുന്നു.
Related News