ഭോപാല്‍ പ:ഹല്‍ഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷന്‍ സിന്ദൂറില്‍ മുന്‍നിരയിലുണ്ടായിരുന്ന കേണല്‍ സോഫിയ ഖുറേഷിയെ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷാ 'ഭീകരവാദികളുടെ സഹോദരി' എന്നു വിശേഷിപ്പിച്ചതു വിവാദമായി. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ നല്‍കിയ പ്രത്യാക്രമണത്തെ പറ്റി സംസാരിക്കുന്നതിനിടയിലാണ് വിജയ് ഷാ വിവാദ പരാമര്‍ശം നടത്തിയത്. ഇന്‍ഡോര്‍ ജില്ലയിലെ മഹുവില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കവെയാണ് പരാമര്‍ശം നടത്തിയത്.
പ്രസംഗത്തിന്റെ വിഡിയോ പ്രതിപക്ഷ പാര്‍ട്ടികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. ഷായുടെ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്വാരി, മന്ത്രിയുടെ ഈ ചിന്താഗതി ബിജെപി അംഗീകരിക്കുന്നുണ്ടോയെന്നു ചോദിച്ചു.
ഇന്ത്യന്‍ സൈന്യത്തില്‍ മികച്ച റെക്കോര്‍ഡുകളുണ്ട് കേണല്‍ സോഫിയ ഖുറേഷിക്ക്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കും വ്യോമസേനാ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനുമൊപ്പമാണ് കേണല്‍ ഖുറേഷി പത്രസമ്മേളനങ്ങള്‍ നടത്തിയത്. ഇവര്‍ക്കെതിരെ വിവാദ പരാമശം നടത്തിയതിന് കനത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ മന്ത്രിക്ക് നേരെ നടക്കുന്നത്. വിജയ് ഷായോട് രാജി വക്കാന്‍ ബിജെപി ആവശ്യപ്പെടണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. എന്നാല്‍
അവര്‍ നമ്മുടെ സഹോദരിമാരാണെന്നും പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്നും വിജയ് ഷാ പിന്നീടു തിരുത്തി.
Related News