l o a d i n g

സാംസ്കാരികം

ഷാജി എന്‍ കരുണിനെ അനുസ്മരിച്ച് ചലച്ചിത്ര സമീക്ഷ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 14, 2025

ജിദ്ദ: ഈയിടെ അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന ഷാജി എന്‍ കരുണിനെ അനുസ്മരിക്കുന്നതിനായി 'മറുപിറവി' എന്ന പേരില്‍ സമീക്ഷ സാഹിത്യവേദിയൊരുക്കിയ പരിപാടിയില്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'പിറവി' പ്രദര്‍ശിപ്പിക്കപ്പെട്ടു. നാലു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും കാന്‍ ഫിലിം ഫെസ്റ്റിവല്‍ 'ഗോള്‍ഡന്‍ കാമറ' പരാമര്‍ശമടക്കം നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങളും കരസ്ഥമാക്കിയ പിറവിയുടെ സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രസക്തി മൂന്നരപ്പതിറ്റാണ്ടിനു ശേഷം ഇന്നും നിലനില്‍ക്കുന്നതായി പ്രേക്ഷകര്‍ വിലയിരുത്തി.

തുടര്‍ന്നു നടന്ന അനുസ്മരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുസാഫിര്‍ 'പിറവി' യ്ക്കു പ്രചോദനമായി മാറിയ രാജന്‍ കേസിനെക്കുറിച്ചും അടിയന്തരാവസ്ഥക്കാലത്തു നിലനിന്ന സവിശേഷ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സൂചിപ്പിച്ചു. ഷാജിയുടെ വ്യക്തിജീവിതം, ചലച്ചിത്ര ജീവിതം, കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അദേഹം സമഗ്രമായി വിലയിരുത്തി.

'പിറവി' യെ മുന്‍നിര്‍ത്തി, സിനിമയുടെ സാങ്കേതികതകളെക്കുറിച്ചും സംവിധാന തന്ത്രങ്ങളെക്കുറിച്ചും, സിനിമാ പ്രവര്‍ത്തകനായ അലി അരീകത്ത് വിശദീകരിച്ചു.

വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അപ്രത്യക്ഷരാകുന്ന മനുഷ്യരെക്കുറിച്ചു സംസാരിച്ച കിസ്മത്ത് മമ്പാട് പിറവിയുടെ സമകാലിക പ്രസക്തി ചൂണ്ടിക്കാട്ടി. ഷാജു അത്താണിക്കല്‍, അനുപമ ബിജുരാജ്, സലീന മുസാഫിര്‍, റഫീഖ് പത്തനാപുരം, വാസു വെള്ളത്തേടത്ത്, ഡെന്‍സന്‍ ചാക്കോ, സുബൈര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സമീക്ഷ ചെയര്‍മാന്‍ ഹംസ മാദാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ അസ്സൈന്‍ ഇല്ലിക്കല്‍ സ്വാഗതവും മുഹമ്മദ് സാദത്ത് നന്ദിയും പറഞ്ഞു. സുനിത അസ്സൈന്‍, ബിജുരാജ് രാമന്തളി, അദ്നാന്‍ തുടങ്ങിയവര്‍ സംഘാടനത്തിനു നേതൃത്വം നല്‍കി.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026