ദോഹ: ഖത്തര്‍ എയര്‍വേസ് ബോയിങ്ങില്‍ നിന്ന് 160 വിമാനങ്ങള്‍ വാങ്ങും. ഇതു സംബന്ധിച്ച് കരാറില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയിലാണ് കരാര്‍ ഒപ്പുവെച്ചത്. 20000 കോടി ഡോളറിന്റെ കരാറിലാണ് ഖത്തറും അമേരിക്കയും ഒപ്പുവെച്ചത്. ബോയിങ്ങില്‍നിന്ന് 160 വിമാനങ്ങളാണ് കരാര്‍ പ്രകാരം ഖത്തര്‍ എയര്‍വേസിന് ലഭിക്കുക. ഇതിന് പുറമെ പ്രതിരോധ, ഊര്‍ജ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. എഫ്എസ് ആന്റി ഡ്രോണ്‍ സിസ്റ്റവും എംക്യു ബി ആളില്ലാ വിമാനങ്ങളും അമേരിക്ക ഖത്തറിന് നല്‍കും.
സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ദോഹയിലെത്തിയ ട്രംപിനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. അമീരി ദിവാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഗസ്സയ്ക്ക് പുറമെ യുക്രൈന്‍ സിറിയ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ ട്രംപ് യുഎഇയിലേക്ക് പോകും.
Related News