ജിദ്ദ സിജി വിമന്‍ കലക്ടീവിന്റെ പത്താമത് ക്രിയേറ്റീവ് ലീഡര്‍ഷിപ്പ് പ്രോഗ്രാം 'ഡിസൈനിങ് മൈ ഡെസ്റ്റിനി' എന്ന പേരില്‍ ജിദ്ദ സ്‌പൈസസ് റസ്റ്റോറന്റില്‍ വെച്ച് സംഘടിപ്പിച്ചു. സ്ത്രീകളെ തങ്ങള്‍ ഇഷ്ടപ്പെടുന്ന മേഖലകളിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ പ്രാപ്തരാക്കുക എന്നതാണ് ജെ.സി.ഡബ്ലിയു.സി-സി.എല്‍.പി യുടെ ലക്ഷ്യം. 'സ്വയം മാറ്റത്തിനൊരുങ്ങി സ്വന്തം വിധിയെ രൂപകല്‍പ്പന ചെയ്തവരുടെ പറയപ്പെടാതെ പോയ കഥകള്‍ 'എന്ന തീമില്‍ നടത്തിയ സി.എല്‍.പി പരിപാടിയില്‍ നാല്പതോളം ജെ.സി.ഡബ്ലിയു.സി അംഗങ്ങള്‍ പങ്കെടുത്തു.
മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗങ്ങള്‍, യാത്ര വിവരണം, നര്‍മ പ്രസംഗം, കഥ പറയല്‍, 'ഓപ്പണ്‍ മൈക്ക്', 'പിക് ആന്‍ഡ് സ്പീക്ക്' എന്നീ ഇനങ്ങളിലായി നിരവധി അംഗങ്ങള്‍ സ്റ്റേജില്‍ നിറഞ്ഞു നിന്ന പ്രോഗ്രാം പങ്കെടുത്തവരെ ആവേശം കൊള്ളിച്ചു. ചെയര്‍പേഴ്‌സണ്‍ റഫ്‌സീന അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. സി എല്‍ പി ഹെഡ് ആയിഷ റന്‍സി സ്വാഗതം പറഞ്ഞു. സാജിത ഖിറാഅത്ത് നടത്തി. ഓപ്പണ്‍ മൈക്ക് സെഷന്‍ റിന്‍ഷി ഫൈസല്‍, പിക് ആന്‍ഡ് സ്പീക്ക് ഡോ. റഷ നസ്സീഹ്, പൊതുനിരൂപണം റജിയ വീരാന്‍ എന്നിവര്‍ കൈകാര്യം ചെയ്തു. ദിയ സാദത്ത് ആയിരുന്നു പ്രോഗ്രാം അവതാരിക. ഡോ. സുസ്മി സലാം 'ആരോഗ്യകരമായ ജീവിത രീതി 'എന്ന വിഷയത്തില്‍ പ്രസന്റെഷന്‍ നടത്തി.
Related News