ദോഹ : പ്രതിരോധ, വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഖത്തറും അമേരിക്കയും വിവിധ കരാറുകളില്‍ ഒപ്പുവെച്ചു. ദോഹയിലെത്തിയ ഡൊണാള്‍ഡ് ട്രംപും ഖത്തര്‍ അമീറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വിവിധ കരാറുകളില്‍ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നതായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപും അമീറും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഒപ്പുവെക്കല്‍ ചടങ്ങ്.അതേസമയം,ഗസ വിഷയത്തില്‍ ഉള്‍പെടെ മേഖലയിലെ രാഷ്ട്രീയ വിഷയങ്ങളില്‍ കാര്യമായ ചര്‍ച്ചകളൊന്നും ഉണ്ടായില്ല.
സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന യുഎസ്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍, മേഖലയുമായുള്ള അമേരിക്കയുടെ തന്ത്രപരമായ പ്രതിബദ്ധതയും പങ്കാളിത്തവും ട്രംപ് ആവര്‍ത്തിച്ചിരുന്നു.സിറിയയ്ക്കെതിരായ ഉപരോധങ്ങള്‍ നീക്കുന്നതായി ട്രംപ് സൗദിയില്‍ പ്രഖ്യാപിച്ചിരുന്നു. റിയാദില്‍ നടന്ന ഉച്ചകോടിക്കിടെ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയതും ശ്രദ്ധേയമായി.
Related News