ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരെ സ്വീകരിക്കാന്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഹിജാസ് ഖാന്‍ ഇന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്രാ ഹജ്ജ് ടര്‍മിനിലെത്തിയപ്പോള്‍ കെ.എം.സി.സി നേതാക്കാള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി.
ജിദ്ദ ഹജ്ജ് ടര്‍മിനലിലും മക്കയിലും മദീനയിലും കെ.എം.സി.സി നടത്തുന്ന സേവനങ്ങള്‍ മഹത്തരവും മാതൃകാപരവുമാണെന്ന് അംബാസഡര്‍ പറഞ്ഞു.
കെ.എം.സി.സി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, വി.പി. മുസ്തഫ, നൗഫല്‍ പറമ്പില്‍ ബസാര്‍ എന്നിവര്‍ അംബാസഡര്‍ക്ക് വിശദീകരിച്ചു നല്‍കി.
വനിത കെ.എം.സി.സി നേതാക്കളും നിരവധി വളണ്ടിയര്‍മാരും സന്നിഹിതരായിരുന്നു. മെയ് 10 മുതല്‍ എല്ലാ ദിവസവും ഇന്ത്യയില്‍ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും രാപകലില്ലാതെ വിമാനത്താവളത്തില്‍ ജിദ്ദ കെ.എം.സി.സി വളണ്ടിയര്‍മാര്‍ സജീവമായി രംഗത്തുണ്ട്. ഇന്ന് 11 മണിക്ക് കോഴിക്കോട് നിന്നെത്തിയ ഹാജിമാരെ സ്വീകരിക്കുവാനാണ് അംബാസിഡര്‍ ഹജ്ജ് ടര്‍മിനലില്‍ എത്തിയത്.
Related News