മക്ക: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസ സംഘടനയായ ഒ.ഐ.സി.സിയുടെ മക്ക ഘടകം ഹജ്ജിനായി മക്കയില്‍ എത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിന് ഹജ്ജ് സെല്‍ കമ്മിറ്റി രൂപീകരിച്ചു. സൗദി ഗവണ്‍മെന്റിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കുള്ളില്‍, സ്വന്തം ജോലി കഴിഞ്ഞിട്ടുള്ള ഫ്രീ സമയങ്ങളില്‍ തങ്ങളാല്‍ കഴിയുന്ന സഹായം ഹാജിമാര്‍ക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആണ് എല്ലാവര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഹജ്ജ് കമ്മിറ്റി രൂപീകരിച്ചത്.
പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂര്‍ അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സലിം കണ്ണനാകുഴി ഹജ്ജ് സെല്‍ ഭാരവാഹികള്‍ക്ക് സ്വാഗതം പറഞ്ഞു.
ഹജ്ജ് സെല്‍ കമ്മിറ്റി: രക്ഷാധികാരി - നിസാര്‍ പടിഞ്ഞാറ്റതില്‍, ചെയര്‍മാന്‍ - ഹബീബ് കോഴിക്കോട്, ജനറല്‍ കണ്‍വീനര്‍ - അബ്ദുല്‍ മനാഫ് വയ്യാനം, ചീഫ് കോര്‍ഡിനേറ്റര്‍ - സുഹൈല്‍ പറമ്പന്‍, മെഡിക്കല്‍ ചീഫ്‌കോര്‍ഡിനേറ്റര്‍ - അബ്ദുല്‍ റഷീദ്, മെഡിക്കല്‍ കോര്‍ഡിനേറ്റര്‍ - ഹസീന വസീം, വിമന്‍സ് വിംഗ് കോര്‍ഡിനേറ്റര്‍ - റുമൈസ മിഫാസ്, ഷെമി ജിഷാദ്, ഫുഡ് കോഡിനേറ്റര്‍ - മുജീബ് കിഴിശ്ശേരി, യുസുഫ് ബിന്‍ സാഗര്‍, മുഹ്‌സിന്‍ ഇബ്രാഹിം, യാസിര്‍, റയീസ് കണ്ണൂര്‍, വാളന്റിയര്‍ ക്യാപ്റ്റന്‍ - ജിഷാദ്, വോളന്റിയര്‍ കോര്‍ഡിനേറ്റര്‍ - നൗഷാദ് എടക്കര, മീഡിയ വിംഗ് - സയ്യിദ് വസീം,അന്‍ഷാദ് വെണ്മണി, ഫിനാന്‍സ് - നിയാസ് വയനാട്. ഹറം കോര്‍ഡിനേറ്റര്‍ -മുബഷിര്‍ അരീക്കോട്,അനീഷ്, അസീസിയ കോര്‍ഡിനേറ്റര്‍ - ജലീല്‍ ആമിയ,സിറാജ്, നസീം കോര്‍ഡിനേറ്റര്‍ - ഇസ്മായില്‍
തുടങ്ങിയവരെ ഹജ്ജ് സെല്‍ കമ്മിറ്റിക്ക് വേണ്ടി തിരഞ്ഞെടുത്തു. ട്രഷറര്‍ റഹീഫ് കണ്ണൂര്‍ നന്ദി പറഞ്ഞു.
ഫോട്ടോ: നിസാര്‍, ഹബീബ്, മനാഫ്, സുഹൈല്‍.
Related News