അബൂദബി: യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സായിദ്' യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സമ്മാനിച്ചു. യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ഖസ്ര്‍ അല്‍ വത്‌നില്‍ ഒരുക്കിയ ചടങ്ങിലായിരുന്നു ബഹുമതി സമ്മാനിച്ചത്. ശുദ്ധമായ സ്വര്‍ണം കൊണ്ട് നിര്‍മിച്ച ഈ മെഡല്‍, വര്‍ഷങ്ങളായി ലോകമെമ്പാടുമുള്ള പ്രസിഡന്റുമാര്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും സമ്മാനിക്കാറുള്ള അപൂര്‍വ ബഹുമതിയാണ്.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ നാമധേയത്തിലാണ് ഇത് അറിയപ്പെടുന്നത്. 2008ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷിന് ശേഷം ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ട്രംപ്. ഖസ്ര്‍ അല്‍ വത്‌നില്‍ നടന്ന ചടങ്ങിനിടെ ഹസ്സ അല്‍ മന്‍സൂരിയും സുല്‍ത്താന്‍ അല്‍ നിയാദിയും അടക്കമുള്ള യു.എ.ഇ ബഹിരാകാശ യാത്രികരുമായും ട്രംപ് സംഭാഷണം നടത്തി. യു.എ.ഇയുടെ ബഹിരാകാശ പദ്ധതികള്‍ ഇവര്‍ യു.എസ് പ്രസിഡന്റിന് വിശദീകരിച്ചു നല്‍കി.
Related News