കൊല്ലം: കൊട്ടിയത്തിന് സമീപം തഴ്ത്തലയില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെസിയത്ത് (52), മകന്‍ ഷാന്‍ (31) എന്നിവരാണ് മരിച്ചത്. അമ്മയെ കഴുത്ത് അറുത്ത നിലയിലും തൊട്ടടുത്ത മുറിയില്‍ ഷാന്‍ തൂങ്ങി മരിച്ച നിലയിലുമാണ് മൃതശരീരങ്ങള്‍ കണ്ടത്. സ്ഥിരം മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന ഷാന്‍ മാതാവിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി എന്നാണ് സംശയം. വിവാഹിതനാണ് ഷാന്‍. കൊട്ടിയം പോലീസ് സ്ഥലത്തെത്തി നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കള്‍ കോളേജിലേക്ക് മാറ്റി.
ഇക്ബാല്‍ പള്ളിമുക്ക്
Related News