മക്ക: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ദേശീയ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സിയുടെ സൗദി നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ മുഹൈമിന്‍ ആലുങ്കലിന് (കുഞ്ഞുമോന്‍ കാക്കിയ) ഒ.ഐ.സി.സി മക്ക കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
സൗദി അറേബ്യയിലെ തന്നെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനും, മക്കയിലെ പൗരപ്രമുഖനുമായ കുഞ്ഞുമോന്‍ കാക്കിയയെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ മക്കയിലെ യു.ഡി.എഫ് സംവിധാനത്തിലെ ഘടകകക്ഷിയായ ഒ ഐ സി സിക്ക് അഭിമാനമാണ് ഉള്ളതെന്നും പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് കുഞ്ഞുമോന്‍ കാക്കിയയെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കെഎംസിസി ഹാജിമാര്‍ക്കായി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണെന്നും ഒ.ഐ.സി.സി മക്ക പ്രസിഡണ്ട് നൗഷാദ് പെരുന്തല്ലൂര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ഹജ്ജ് ബില്‍ഡിംഗ് നമ്പര്‍ 131ല്‍ കൂടിയ യോഗത്തില്‍ ആക്ടിംഗ് സെക്രട്ടറി ഷബീര്‍ കാക്കിയ സ്വാഗതം പറഞ്ഞു. അബ്ദുല്‍ മനാഫ് വയ്യാനം, റഷീദ് ബിന്‍ സാഗര്‍, നിസാര്‍ പടിഞ്ഞാറ്റതില്‍, ഇബ്രാഹിം വെള്ളഞ്ചോല, സുഹൈല്‍ പറമ്പന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. മുജീബ് കിഴിശ്ശേരി, ജലീല്‍ ആമിയാന്‍, സിറാജ്, ഫിറോസ്, സമദ്, ഹാരിസ് മാവുപ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒ ഐ സി സി മക്കാ ട്രഷറര്‍ റഹീഫ് കണ്ണൂര്‍ നന്ദി പറഞ്ഞു
Related News