റിയാദ് : സൈബര്‍സ്‌ക്വയര്‍ ഡിജിറ്റല്‍ ഫെസ്റ്റ് അഞ്ചാം പതിപ്പില്‍ മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഭാരത് രാമമൂര്‍ത്തി വെബ്സൈറ്റ് വികസനത്തില്‍ രണ്ടാം സമ്മാനം നേടി. ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ച ക്രോസ്-ബോര്‍ഡര്‍ ഭാരത് എന്ന പ്രതിഭയുടെ കഴിവിനെ വെളിവാക്കി.ദുബായ് സര്‍വകലാശാലയിലാണ് പരിപാടി അരങ്ങേറിയത്.
യു.എ .ഇ, ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രതിഭാധനരായ യുവ സാങ്കേതിക പ്രേമികളുടെ സംഗമവും ഡിജിറ്റല്‍ മേഖലയിലെ നവീകരണത്തിനും സര്‍ഗ്ഗാത്മകതക്കും ഡിജിറ്റല്‍ ഫെസ്റ്റ് വേദിയായി.
കോഡിംഗ്, റോബോട്ടിക്സ്, ഡിജിറ്റല്‍ ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണവും മികവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചലനാത്മക വേദിയായി മാറി സൈബര്‍സ്‌ക്വയര്‍ ഡിജിറ്റല്‍ ഫെസ്റ്റ്.
Related News