റിയാദ്: പ്രവാസം നിറുത്തി നാട്ടിലേക്ക് പോകുന്ന ആസിഫ് കൊടിഞ്ഞി, മുഹമ്മദ് കാരപ്പഞ്ചേരി എന്നിവര്‍ക്ക് ഫിഫ്റ്റി ഫ്രൂട്ട്‌സ് സൗഹൃദ കൂട്ടായ്മയും ഫിഫ്റ്റി ഫ്രൂട്‌സ് - കെഎംസിസിയും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. സംയുക്തമായി നടത്തിയ പരിപാടിയില്‍ ശിഹാബ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീന്‍ മുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് വേങ്ങര, ഇസ്മായില്‍ ചെറുമുക്ക്, യൂനുസ് മണ്ണാര്‍മല, നൗഷാദ് നാദാപുരം, അജ്മല്‍ കോഴിക്കോട്, ബീരാന്‍ തെന്നല, സല്‍മാന്‍ ഫാരിസ്, ബീരാന്‍ അപ്പാട, അഷറഫ്, നിസാര്‍, ഷിഹാബ് മുഹി എന്നിവര്‍ യാത്ര മംഗളം നേര്‍ന്നുകൊണ്ട് സംസാരിച്ചു. മനാഫ് കരിമ്പില്‍ ഗാനം ആലപിച്ചു.
ഫിഫ്റ്റി ഫ്രൂട്ട്‌സ് സൗഹൃദ കൂട്ടായ്മയുടെയും കെ എം സി സി യുടെയും വക ഉപഹാരങ്ങള്‍ ഇരുവര്‍ക്കും സമ്മാനിച്ചു. അബൂബക്കര്‍ സി. കെ പാറ സ്വാഗതവും
ഹാരീസ് പച്ചായി നന്ദിയും പറഞ്ഞു.
Related News