റിയാദ്: ഒഐസിസി കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായ വേങ്ങര വലിയാറ 14ാം വാര്‍ഡ് സ്വദേശിയും രോഗബാധിതനുമായ സഹോദരന് റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കുന്ന 50000 രൂപയുടെ ധന സഹായം റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ ട്രഷറര്‍ സാദിക്ക് വടപ്പുറം വേങ്ങര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണന്‍ മാസ്റ്റര്‍ വാര്‍ഡ് മെമ്പര്‍ ആസിയ മുഹമ്മദ് എന്നിവര്‍ക്ക് കൈമാറി.
വേങ്ങര ഇന്ദിരാഭവനില്‍ നടന്ന പരിപാടിയില്‍ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ്‌കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി പച്ചിരി, ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍, ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത്, ഒ.ഐ.സി.സി. മലപ്പുറം ജില്ലാ ട്രഷറര്‍ സാദിക്ക് വടപ്പുറം, ഒ ഐ സി സി ജില്ലാ സെക്രട്ടറി ബഷീര്‍ വണ്ടൂര്‍, ഡിസിസി മെമ്പര്‍ എ.കെ.എ. നസീര്‍, മൈനോറിറ്റി കോണ്‍ഗ്രസ് ജില്ലാ വൈസ് ചെയര്‍മാന്‍ ശക്കിര്‍ അലി കണ്ണേത്ത്. ഒ ഐ സി സി നാഷണല്‍ കമ്മിറ്റി മെമ്പര്‍ വി.കെ.ചന്ദ്രമോഹന്‍, മുഹമ്മദ് മണ്ടോടന്‍, വേങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ പി.കെ.കുഞ്ഞിന്‍ ഹാജി, സി.എച്ച് സലാം, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ശാക്കിര്‍ കാലടിക്കല്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.ടി. മൊയ്തീന്‍., പാണ്ടികശാല യൂണിറ്റ് ഭാരവാഹികളായ ബാബു പാണ്ടികശാല, സുധിഷ് പാണ്ടികശാല, ബാലന്‍ പാണ്ടികശാല, പതിനാലാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് അസിസ് കൈപ്പറന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
Related News