മക്ക: റോഡ് മാര്‍ഗവും ഹജ് തീര്‍ഥാടകര്‍ എത്താന്‍ തുടങ്ങി. രാജ്യത്തെ വിവിധ അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ തീര്‍ഥാടകരെ സ്വീകരിച്ചു. ഇറാഖില്‍നിന്നുള്ള തീര്‍ഥാടകരുടെ ആദ്യ ബാച്ച് ന്യൂ അറാര്‍ അതിര്‍ത്തി കവാടത്തിലെത്തി. 192 ബസുകളിലായി 4,000 തീര്‍ഥാടകരാണ് ആദ്യബാച്ചിലുള്ളത്. വരുംദിവസങ്ങളിലായി സൗദിയുടെ അയല്‍ രാജ്യങ്ങളില്‍നിന്ന് കരമാര്‍ഗമുള്ള തീര്‍ഥാടകരുടെ വരവ് കൂടും.
തീര്‍ഥാടകര്‍ക്ക് എല്ലാ അതിര്‍ത്തി പ്രവേശന കവാടങ്ങളിലും സേവനങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍ നല്‍കുന്നതിനും യാത്രാസുഖം ഉറപ്പാക്കുന്നതിനും വേണ്ട എല്ലാ ഒരുക്കവും അതിര്‍ത്തി കവാടങ്ങളില്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. വിവിധ മേഖലയിലെ ഗവര്‍ണര്‍മാരുടെ മേല്‍നോട്ടത്തില്‍ ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളും എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കാനും മെഡിക്കല്‍, പ്രതിരോധ, ബോധവത്കരണ പരിചരണം ഉള്‍പ്പെടെ സമഗ്രമായ സേവനങ്ങള്‍ നല്‍കാനും പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് തീര്‍ഥാടകരുടെ സുഖവും സുരക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ മനുഷ്യവിഭവശേഷിയടക്കമുള്ള ഒരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Related News