ജിദ്ദ: കേരളത്തില്‍ നിന്നും കൊച്ചി വഴി പുറപ്പെട്ട ആദ്യ ഹജ്ജ് സംഘം ഇന്ന് പുലര്‍ച്ചെ ജിദ്ദയില്‍ എത്തി. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ ഒന്നിലൂടെയാണ് ഇവര്‍ ജിദ്ദയിലെത്തിയത്. വളരെ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍, സൗദി ഹജ്ജ് മിഷന്‍ ജീവനക്കാര്‍, ജിദ്ദയിലെ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. സൗദി എയര്‍ലൈന്‍സിന്റെ ടഢ 3067 എന്ന വിമാനത്തില്‍ 289 യാത്രക്കാരും ടഢ 3063 എന്ന വിമാനത്തില്‍ 286 യാത്രക്കാരുമാണ് ജിദ്ദ എയര്‍ പോര്‍ട്ട് പുതിയ ടെര്‍മിനല്‍ ഒന്നിലൂടെ ട്രെയിന്‍ വഴി മക്കയിലെത്തിയത്.
ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നും മക്കയില്‍ താമസിക്കാനുള്ള ബില്‍ഡിങ്ങുകളിലെ നമ്പര്‍ അനുസരിച്ചു ഇവിടെ നിന്നും ഹജ്ജ് സംഘത്തെ തിരിച്ചാണ് മക്കയിലേക്ക് ട്രെയിന്‍ വഴി അയക്കുന്നത്. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഹജ്ജ് സെല്ലിന്റെ വനിതകളടക്കമുള്ള വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഹാജിയമാര്‍ക്കുള്ള സേവനം 24 മണിക്കൂറും എയര്‍പോര്‍ട്ടില്‍ ലഭ്യമാണ്.
ജിദ്ദ കെഎംസിസി നേതാക്കളായ അഹ്‌മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, വി പി മുസ്തഫ, വി പി അബ്ദുറഹിമാന്‍, നൗഫല്‍ റഹീലി, സിറാജ് കണ്ണവം, ലത്തീഫ് വയനാട്, ശിഹാബ് താമരക്കുളം തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ വനിതകളടക്കമുള്ള നിരവധി വളന്റിയേഴ്സാണ് 24 മണിക്കൂറും എയര്‌പോര്ട്ടുകളില്‍ സേവനത്തിന് നേതൃത്വം നല്‍കുന്നത്.
Related News