കോഴിക്കോട്: പ്രമുഖ പണ്ഡിതനും എഴുത്തുകാരനും വാഗ്മിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി.കെ. ജമാല്‍ (78) നിര്യാതനായി. കേരള ഇത്തിഹാദുല്‍ ഉലമ ജനറല്‍ സെക്രട്ടറിയായിരുന്നു. 36 വര്‍ഷം കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ദീര്‍ഘകാലം 'മാധ്യമം' കുവൈത്ത് പ്രതിനിധിയായിരുന്ന അദ്ദേഹം ഇടക്കാലത്ത് കോഴിക്കോട് യൂനിറ്റില്‍ അസി. എഡിറ്ററായും പ്രവര്‍ത്തിച്ചു. 1969ല്‍ ശാന്തപുരം ഇസ്ലാമിയ കോളജില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി. 1971 മുതല്‍ 1977 വരെ 'ചന്ദ്രിക' ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും പത്രാധിപസമിതി അംഗമായി. പ്രബോധനം, മാധ്യമം, ചന്ദ്രിക എന്നിവയില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
ഒന്നര പതിറ്റാണ്ടോളം കുവൈത്തിലെ കേരള ഇസ്‌ലാമിക് ഗ്രൂപ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1992 മുതല്‍ കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിനു കീഴില്‍ ഔദ്യോഗിക മലയാള ഖതീബായി. കേരളത്തിലെ നിരവധി പള്ളികളില്‍ ഖുതുബ നിര്‍വഹിച്ചു. കോഴിക്കോട് ഹൈലൈറ്റ് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷനില്‍ ലൈഫ് കോച്ച്, പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളജില്‍ ലൈഫ് സ്‌കില്‍ എജുക്കേഷന്‍ വിഭാഗം തലവന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. കുവൈത്ത് ഇസ്ലാം പ്രസന്റേഷന്‍ കമ്മിറ്റി, ഫ്രൈഡേ ഫോറം സ്ഥാപകാംഗമാണ്. വേങ്ങേരി സ്വദേശിയായ ജമാല്‍ ദീര്‍ഘകാലമായി കക്കോടിയിലാണ് താമസം.
പിതാവ്: പരേതനായ പി.കെ. മുഹമ്മദ് കോയ. മാതാവ്: പരേതയായ കുരുവട്ടൂര്‍ പാണക്കാട് ഹലീമ. ഭാര്യ: പി.ഇ. റുഖിയ്യ (മൂവാറ്റുപുഴ). മക്കള്‍: സാജിദ് (കുവൈത്ത്), ഷഹ്നാസ് (ചേന്ദമംഗലൂര്‍), യാസിര്‍, ഷാക്കിര്‍ (ഇരുവരും കുവൈത്ത്). മരുമക്കള്‍: സി. ഹാരിസ് (മാനേജര്‍, പ്രതീക്ഷ സ്‌കൂള്‍ മുക്കം), അനീസ മാങ്കാവ്, ജസീറ വെന്നിയൂര്‍, രിഫ ചേന്ദമംഗലൂര്‍. സഹോദരങ്ങള്‍: ഹുസൈന്‍ കോയ, അബ്ദുറഹിമാന്‍, അബ്ദുല്ല, അബ്ദുസ്സലാം, മറിയം, കുഞ്ഞായിശ, ജമീല.
മയ്യിത്ത് നമസ്‌കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് കക്കോടി ജുമുഅത്ത് പള്ളിയില്‍.
Related News