റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ഈ വർഷത്തെ ആർട്‌സ് ഫെസ്റ്റ് ആർട്ടിഫൈ 25 അതിവിപുലമായ പരിപാടികളോടെ അരങ്ങേറി. മലാസിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്‌കൂളിൽ നടന്ന പരിപാടിയിൽ ഫോറം അംഗങ്ങളും കുടുംബങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു. ചടങ്ങിൽ കെ ഇ എഫ് പ്രസിഡന്റ് അബ്ദുൽ നിസാർ അധ്യക്ഷത വഹിച്ചു. സൗദി കലാകാരൻ ഹാഷിം അബ്ബാസ് മുഖ്യധിതിയായിരുന്നു. മലയാളം ഹിന്ദി ഗാനങ്ങൾ ആലപിച്ച് അദ്ദേഹം സദസ്സിനെ കയ്യടക്കി. യൂറോപ്പിലെ പ്രമുഖ യൂനിവേഴ്‌സിറ്റിയിൽ ഫയർ ആൻഡ് സേഫ്റ്റിയിൽ ബിരുദാനന്തര ബിരുദ കോഴ്‌സിന് സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരം ലഭിച്ച മുഫീദ്‌നെ ചടങ്ങിൽ ആദരിച്ചു. പരിപാടിയുടെ പേരായ ആർട്ടിഫൈ നിർദേശിച്ച ജുഹൈന മഖ്ബൂൽനെ പ്രത്യേക സമ്മാനം നൽകി.
പ്രായ ഭേദമന്യേയുള്ള കലാ പരിപാടികളിലെ പ്രാതിനിധ്യം ഏവർക്കും ആവേശം നൽകുന്നതായിരുന്നു. കലാലയ ഓർമകളാൽ ഗൃഹാതുരത്വമുണർത്തുന്ന വിവിധ പ്രകടനങ്ങളാൽ ആർട്ടിഫൈ ശ്രദ്ധേയമായി. കെ ഇ എഫ് ബാൻഡ് ആയ ഓളം ഗായകർ അവതരിപ്പിച്ച ഗാന വിരുന്ന്, ക്ലാസിക്കൽ വെസ്റ്റേൺ ഡാൻസ്, ഡ്രാമ, മൈം, കാലിഗ്രാഫി, ഫാഷൻ പരേഡ് എന്നിവയായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണങ്ങൾ. പരിപാടിയുടെ മുഖ്യ സ്‌പോൺസർമാരായ സ്റ്റീൽ ഫോഴ്‌സ് കമ്പനി പ്രതിനിധികൾ അവരുടെ ബിസിനസ് മേഖലകൾ പരിജയപ്പെടുത്തി. അതോടൊപ്പം കെ ഇ എഫ് ഫുട്‌ബോൾ ടീമിന്റെ പുതിയ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു .. ആർട്ടിഫൈ 25 ന്റെ മറ്റു സ്‌പോൺസർമാരായവർക്കുള്ള പ്രത്യേക മെമന്റോ നൽകി ആദരിച്ചു. റാഫിൾ ഡ്രോ വിജയികൾക്ക് വിവിധ സമ്മാനങ്ങൾ കൈമാറി.. ആർട്‌സ് കമ്മിറ്റി ഭാരവാഹികളായ അജയ് ശങ്കർ, അമ്മു എസ് പ്രസാദ് എന്നിവർ സംസാരിച്ചു.. കെ ഇ എഫ് റിയാദ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സംഘാടന മികവും നേതൃ പാടവവും പരിപാടികളിൽ പ്രകടമായി..
Related News