l o a d i n g

ഗൾഫ്

'ഇന്ത്യന്‍ റോഡു ടു മക്ക:'' ജിജിഐ എക്സിബിഷന്‍ മെയ് 31 ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 18, 2025

ജിദ്ദ: ഇന്ത്യന്‍ ഭൂമികയില്‍നിന്നുകൊണ്ടുള്ള പ്രൗഢ തീര്‍ഥാടക ചരിത്രത്തിലേക്ക് വെളിച്ചം വിതറുന്ന എക്സിബിഷനും ഹജ്ജ് സമ്മേളനവും സംഘടിപ്പിക്കാന്‍ ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ) തീരുമാനിച്ചു. ''ഇന്ത്യന്‍ റോഡു ടു മക്ക'' എന്ന ശീര്‍ഷകത്തില്‍ മെയ് 31 ന് ശനിയാഴ്ചയാണ് പരിപാടി. മലൈബാരികളുടെ ബാല്യകാല ഹജ്ജ് ഓര്‍മകളും ആദ്യകാല പ്രവാസി പ്രമുഖരുടെ ഹജ്ജനുഭവങ്ങളും പരിപാടിയുടെ സവിശേഷതയായിരിക്കുമെന്ന് ജിജിഐ ഭാരവാഹികള്‍ അറിയിച്ചു.

അറേബ്യ വറുതിയിലായിരുന്ന പോയ നൂറ്റാണ്ടുകളില്‍ പുണ്യഭൂമിയെ ഉര്‍വരമാക്കിയ സമ്പന്ന നാടായിരുന്നു ഇന്ത്യ. മുസ്ലിം-ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍നിന്നുള്ള സമ്പന്ന തീര്‍ഥാടകരും ഭരണാധികാരികളും കേയി റുബാത്ത് അടക്കം പുണ്യ നഗരങ്ങളില്‍ ഡസന്‍ കണക്കിന് താമസകേന്ദ്രങ്ങള്‍ പണിതു. തീര്‍ഥാടകര്‍ക്കുള്ള ഇന്ത്യന്‍ പാരിതോഷികങ്ങളുമായി പായക്കപ്പലുകള്‍ ആണ്ടോടാണ്ട് ജിദ്ദാ തീരത്തണഞ്ഞു.

ഇന്ത്യന്‍ തീര്‍ഥാടകരെ കൊള്ളയടിക്കാന്‍ ചെങ്കടലില്‍ കേന്ദ്രീകരിച്ച പറങ്കികളെ ചെറുക്കാന്‍ കെട്ടിയുയര്‍ത്തിയ പ്രതിരോധമതിലുകള്‍ നൂറ്റാണ്ടുകളോളം പുണ്യനഗരങ്ങളുടെ കവാടനഗരിക്ക് കാവലാളായി ഉയര്‍ന്നുനിന്നു. ബ്രിട്ടീഷുകാരുടെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെട്ട് മക്കയില്‍ അഭയം തേടിയവര്‍, വിദ്യാഭ്യാസ വിപ്ലവത്തിന്റെ പ്രകാശഗോപുരം തീര്‍ത്തപ്പോള്‍ അറേബ്യയിലെ അല്‍അസ്ഹറായി അബ്ദുല്‍ അസീസ് രാജാവ് വിശേഷിപ്പിച്ച മദ്രസത്തുസൗലത്തിയയും അക്ഷരവെളിച്ചം നുകരാന്‍ പറ്റാതിരുന്ന മലൈബാരികളുടെ വക ഒരു നൂറ്റാണ്ടുമുമ്പ് മദ്രസത്തുല്‍ മലൈബാരിയയും ഉയര്‍ന്നുപൊങ്ങി.

ഇന്നുവരെയും അടയാളപ്പെടുത്തിയിട്ടില്ലാത്ത ഈ മഹിത ചരിതത്തിന്റെ വാങ്മയ ചിത്രങ്ങളും ദൃ്ശ്യാവിഷ്‌കാരവും ജിദ്ദയിലെ മലയാളി സമൂഹവുമായി പങ്കുവെക്കുന്നതായിരിക്കും പ്രദര്‍ശനമെന്ന് ജിജിഐ ഭാരവാഹികള്‍ അറിയിച്ചു.

ജിജിഐ ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറര്‍ ജലീല്‍ കണ്ണമംഗലം നന്ദിയും പറഞ്ഞു. ഇബ്രാഹിം ശംനാട് ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. കബീര്‍ കൊണ്ടോട്ടി, ചെറിയ മുഹമ്മദ് ആലുങ്ങല്‍, അബു കട്ടുപ്പാറ, ഹുസൈന്‍ കരിങ്കറ, ശിഫാസ്, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, നൗഷാദ് താഴത്തെവീട്ടില്‍, അഷ്റഫ് പട്ടത്തില്‍, മുബഷിര്‍, ജെസി ടീച്ചര്‍, ഫാത്തിമ തസ്നി ടീച്ചര്‍, നാസിറ സുല്‍ഫി എന്നിവര്‍ സംസാരിച്ചു. ജിദ്ദ എയര്‍പോര്‍ട്ടില്‍ നടക്കുന്ന ഇസ്ലാമിക് ബിനാലെ ജിജിഐ സംഘം സന്ദര്‍ശിച്ചു.

ഫോട്ടോ: ജിദ്ദ എയര്‍പോര്‍ട്ടില്‍ നടക്കുന്ന ഇസ്ലാമിക് ബിനാലെ ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് സംഘം സന്ദര്‍ശിച്ചപ്പോള്‍.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026