റിയാദ്: ഹജ്ജ് നിര്‍വഹിക്കാന്‍ 13 രാജ്യങ്ങളിലൂടെ 4,500 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് സൗദി അതിര്‍ത്തിലെത്തിയ ബെല്‍ജിയന്‍ യുവാവിന് ഹൃദ്യമായ സ്വീകരണം. അനസ് അല്‍രിസ്ഖി എന്ന 26 വയസുകാരനാണ് സൈക്കിളില്‍ മൂന്ന് മാസത്തിലധികം നീണ്ടുനിന്ന അസാധാരണമായ യാത്രക്കൊടുവില്‍ സൗദിയില്‍ പ്രവേശിച്ചത്. വടക്കന്‍ സൗദിയിലെ ജോര്‍ദ്ദാനോട് ചേര്‍ന്നുള്ള ഹാലത്ത് അമ്മാര്‍ അതിര്‍ത്തി കവാടത്തിലൂടെയാണ് യുവാവ് സൗദിയിലേക്കു പ്രവേശിച്ചത്.
്
സൈക്കിളില്‍ ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെടുക അനസിന്റെ വളരെക്കാലത്തെ അഭിലാഷമായിരുന്നു. ഒമ്പത് യൂറോപ്യന്‍, അറബ് രാജ്യങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററാണ് ഇയാള്‍ സൈക്കിള്‍ ചവിട്ടിയത്. മൂന്ന് മാസം മുമ്പാണ് ബെല്‍ജിയത്തില്‍നിന്ന് അനസ് പുറപ്പെട്ടത്. യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ചു.
ബെല്‍ജിയത്തില്‍നിന്ന് ജര്‍മനി, ഓസ്ട്രിയ, ഇറ്റലി, ബോസ്‌നിയ, ഹെര്‍സഗോവിന, ഇതര രാജ്യങ്ങള്‍ എന്നിവയിലൂടെ തുര്‍ക്കിയിലെത്തി. പിന്നീട് ബോസ്ഫറസ് കടലിടുക്ക് കടന്ന് ജോര്‍ഡനിലെത്തി. ഓരോ സ്റ്റോപ്പിലും ദയയുള്ള മുഖങ്ങളും തുറന്ന ഹൃദയങ്ങളുമാണ് തന്നെ സ്വീകരിച്ചതെന്ന് അനസ് പറയുന്നു.
കാലാവസ്ഥയുടെ മാറ്റങ്ങള്‍ മുതല്‍ ഇടക്കിടെ അനുഭവപ്പെടുന്ന ഏകാന്തത വരെ എണ്ണമറ്റ വെല്ലുവിളികള്‍ താന്‍ നേരിട്ടതായും എപ്പോഴും തനിക്ക് ശക്തി നല്‍കിയത് വഴിയില്‍ കണ്ടുമുട്ടിയവരുടെ ആത്മാര്‍ഥമായ പ്രാര്‍ഥനകളും ഊഷ്മളമായ പുഞ്ചിരികളുമാണെന്നും അനസ് കൂട്ടിച്ചേര്‍ത്തു.
സഊദിയില്‍ എത്തിയ അനസിനെ പൂക്കളും അറബിക്കാപ്പിയും കൊണ്ട് സ്വാഗതം ചെയ്തു. സൗദിയില്‍ എത്തിയ ഉടന്‍, അദ്ദേഹത്തി ഹജിനുള്ള അനുമതി പത്രം ലഭിച്ചു. എല്ലാ ദിവസവും താന്‍ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടാറുണ്ടെന്ന് ഒരു അഭിമുഖത്തില്‍ അനസ് വ്യക്തമാക്കി.
Related News