ജിദ്ദ: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് എത്തിയ മൂന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി മൂന്നിയൂരിന് ജിദ്ദയിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ആക്റ്റിംഗ് പ്രസിഡന്റ് അസീസ് ലാക്കല്‍ , മൊയ്തീന്‍ കുട്ടി മൂന്നിയൂരിന് ബൊക്കെ നല്‍കി സ്വീകരിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി പോഷക സംഘടനയായ ഒ.ഐ സി.സി നടത്തുന്ന ജീവകാരുണ്യ, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ മാതൃപ്രസ്ഥാനത്തിന് ഏറെ സഹായകമാണെന്ന് മൊയ്തീന്‍കുട്ടി മൂന്നിയൂര്‍ അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ, സജീവമായ ഘടകമായ ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ലോകരാജ്യങ്ങളില്‍ നിന്നും ഹജ്ജ് കര്‍മ്മത്തിനു വേണ്ടി പുണ്യ ഭൂമിയില്‍ എത്തിച്ചേരുന്ന വ്യത്യസ്ഥ ഭാഷാ, സംസ്‌ക്കാരമുള്ള ലക്ഷക്കണക്കിന് ഹജജ്ജ് തീര്‍ത്ഥാടകര്‍ അറഫയിലും മീനായിലും സംഗമിക്കുമ്പോള്‍ അവരെ സഹായിക്കുന്നതിന് വേണ്ടി പ്രവര്‍ത്തന രംഗത്ത് ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മറ്റിയുടെ കീഴില്‍ കര്‍മ്മ നിരതരാവുന്ന ഹജ്ജ് വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മൊയ്തീന്‍ കുട്ടി മൂന്നിയൂര്‍ പറഞ്ഞു.
മൈനോറിറ്റി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുജീബ് പാക്കട, റീജ്യണല്‍ പ്രസിഡണ്ട് ഹക്കീം പാറക്കല്‍ , മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മയില്‍ കൂരിപ്പൊയില്‍, യു.എം ഹുസ്സൈന്‍ മലപ്പുറം, ഫൈസല്‍ മക്കരപറമ്പ്, കമാല്‍ കളപ്പാടന്‍, അനസ് തുവ്വൂര്‍, കെ പി ഉസ്മാന്‍ , എന്നിവര്‍ സന്നിഹിതരായിരുന്നു.
Related News