ജിദ്ദ - ഇക്കൊല്ലത്തെ ഹജിന് ഫലസ്തീനിലെ രക്തസാക്ഷികളുടെയും തടവുകാരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍നിന്നുള്ള 1,000 പുരുഷന്മാരെയും സ്ത്രീകളെയും സൗജന്യമായി അതിഥികളായി സ്വീകരിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് നിര്‍ദ്ദേശം നല്‍കി.
ഫലസ്തീന്‍ ജനതയോടുള്ള രാജ്യത്തിന്റെ ഉറച്ച പിന്തുണയും ഇസ്ലാമിക ഐക്യം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയുമാണ് രാജാവിന്റെ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ജനറല്‍ സൂപ്പര്‍വൈസര്‍ ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖ് പറഞ്ഞു.
തീര്‍ഥാടകരുടെ യാത്ര മുതല്‍ മക്കയിലും മദീനയിലുമുള്ള മുഴുവന്‍ താമസവും മടങ്ങിപ്പോകുന്നത് തടസ്സമില്ലാത്ത ക്രമീകരണങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി മന്ത്രാലയം സമഗ്രമായ പദ്ധതി ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിജ്‌റ 1417 മുതല്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 64,000-ത്തിലധികം തീര്‍ത്ഥാടകര്‍ക്ക് അതിഥി പരിപാടി വഴി ഹജ്ജും ഉംറയും സുഗമമാക്കി നല്‍കിയിട്ടുണ്ടെന്നും, ആഗോളതലത്തില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതിനുള്ള രാജ്യത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളെയും ഇസ്ലാമിക ലോകത്തിലെ അതിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനെയും ഇത് വ്യക്തമാക്കുന്നുവെന്നും ശൈഖ് അഭിപ്രായപ്പെട്ടു.
ഫലസ്തീന്‍ സഹോദരന്മാര്‍ക്ക് നല്‍കുന്ന തുടര്‍ച്ചയായ തിരുഗേഹങ്ങളുടെ സേവകനും കിരീടാവകാശിക്കും അല്ലാഹു പ്രതിഫലം നല്‍കട്ടെ എന്നും രാജ്യത്തിന് സുരക്ഷയും പുരോഗതിയും സ്ഥിരതയും നല്‍കട്ടെ എന്നും പ്രാര്‍ഥിച്ചുകൊണ്ടാണ് ശൈഖ് ഡോ. അല്‍ ശൈഖ് പ്രസ്താവന അവസാനിപ്പിച്ചത്.
Related News