റിയാദ്: റിയാദില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രാദേശിക കൂട്ടയാമകളുടെ പൊതുവേദിയായ ഫെഡറേഷന്‍ ഓഫ് റീജിയണല്‍ അസോസിയേഷന്‍ (ഫോര്‍ക്ക) അംഗത്വ കാര്‍ഡിന്റെ വിതരണോത്ഘാടനം അല്‍ മദിന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
ആക്ടിംഗ് വര്‍ക്കിംഗ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലുര്‍, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കത്തിന് അണിയിച്ചുകൊണ്ട് നിര്‍വഹിച്ചു, രണ്ടു ഘട്ടമായിട്ടാണ് ഐ ഡി കാര്‍ഡ് വിതരണം നടക്കുന്നത് ആദ്യഘട്ടത്തില്‍ എല്ലാ ഭാരവാഹികള്‍ക്കും എക്‌സികുട്ടീവ് അംഗങ്ങള്‍ക്കുമുള്ള കാര്‍ഡ് വിതരണമാണ് നടന്നത് രണ്ടാം ഘട്ടത്തില്‍ അംഗസംഘടനകളുടെ നൂറില്‍ പരം കൗണ്‍സില്‍ മെമ്പര്‍മാര്‍ക്കുള്ള കാര്‍ഡ് വിതരണം അടുത്ത മാസം നടക്കുമെന്ന് ആക്ടിംഗ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.
ചടങ്ങില്‍ അംഗത്വ കാര്‍ഡ് പ്രോഗ്രാം കണ്‍വീനര്‍ ജിബിന്‍ സമദ്, അലി ആലുവ, വിനോദ് കൃഷ്ണ, സൈഫ് കൂട്ടുങ്ങല്‍, ഗഫൂര്‍ കൊയിലാണ്ടി,സൈഫ് കായംകുളം, പ്രെഡിന് അലക്‌സ്, ഷാജഹാന്‍ ചാവക്കാട്, അഡ്വ: ജലീല്‍ കോഴിക്കോട്, ഷിബു ഉസ്മാന്‍, കെ ബി ഷാജി, നാസര്‍ വലപ്പാട്, ഷാജഹാന്‍ ചാവക്കാട്, ഹാഷിക് വലപ്പാട്, അഷ്റഫ് തയ്യില്‍, തുടങ്ങി അംഗ സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
റിയാദിലെ പ്രാദേശിക സംഘടനകള്‍ക്കുള്ള ഫോര്‍ക അംഗത്വ കാമ്പയിനും ഇതോടൊപ്പം തുടര്‍ന്ന് വരുകയാണ്. പുതുതായി അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍ ഉണ്ടെങ്കില്‍ ഫോര്‍ക്ക ഭാരവാഹികളുമായോ, താഴെ കൊടുക്കുന്ന നമ്പറിലോ ബന്ധപെടാവുന്നതാണ്. 0502848248.0509656734 05043641
ഫോട്ടോ അടികുറിപ്പ്: ആക്ടിംഗ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കത്തിന് അംഗത്വ കാര്‍ഡ് അണിയിച്ചുകൊണ്ട് വിതരണോദ്ഘാടനം നിര്‍വ്വഹിക്കുന്നു.
Related News