റിയാദ്: കെ.പി.സി.സിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ പി.സി വിഷ്ണുനാഥ് എം.എല്‍.എയെ ഒ.ഐ.സി.സി ഭാരവാഹികള്‍ അനുമോദിച്ചു. ഒ.ഐ.സി.സി ഭാരവാഹികളായ നാഷണല്‍ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി റഹ്‌മാന്‍ മുനമ്പത്ത്, റിയാദ് റീജിനല്‍ ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി എന്നിവരാണ് അദ്ദേഹത്തിന്റെ കുണ്ടറ പെരുമ്പുഴ ഓഫീസില്‍ എത്തി ഷാള്‍ അണീയിച്ച് ആദരവ് നല്‍കിയത്.
പുതിയ നേതൃത്വത്തില്‍ യുവജന പ്രാതിനിധ്യം ഉറപ്പാക്കുന്നത് ഭാവിയിലേക്കുള്ള ഒരു നല്ല സൂചനയാണന്നും. യുവ നേതാക്കളുടെ പുതിയ ആശയങ്ങളും ഊര്‍ജ്ജവും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുമെന്നും, അഡ്വ. സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള ഈ പുതിയ ടീം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഒ.ഐ.സി.സിക്കും പുതിയ പ്രതീക്ഷകള്‍ നല്‍കുമെന്നും, ഐക്യത്തോടെയും കൂട്ടായ്മയോടെയുമുള്ള നിങ്ങളുടെ പ്രവര്‍ത്തനം പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കട്ടെ എന്ന് ആശംസിക്കുന്നതായും ഇരുവരും അറിയിച്ചു.
Related News