ദോഹ: ദോഹയിലെ പൗരാണിക വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫില്‍ നടക്കാനിറങ്ങിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം ഖത്തറിലെ അമേരിക്കന്‍ പൗരന്മാര്‍ക്കിടയില്‍ ചര്‍ച്ചയായി. മാധ്യമങ്ങളൊന്നുമറിയാതെ ഇതെപ്പോള്‍ സംഭവിച്ചുവെന്നാണെങ്കില്‍ ഈ ചിത്രത്തിന് പിന്നിലെ യാഥാര്‍ഥ്യം മറ്റൊന്നാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'വെര്‍ച്വല്‍' സന്ദര്‍ശനം നടത്തുന്നതായി കാണിക്കുന്ന ഒരു AI- നിര്‍മ്മിച്ച ചിത്രം ദോഹയിലെ യുഎസ് എംബസിയാണ് ആദ്യം പ്രസിദ്ധീകരിച്ചത്.
എംബസി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ പിന്നീട് പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.ട്രംപിന്റെ ചരിത്രപരമായ ദോഹ സന്ദര്‍ശന വേളയില്‍ സന്ദര്‍ശിക്കാന്‍ അവര്‍ ശുപാര്‍ശ ചെയ്യുന്ന ഖത്തറിലെ പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളെക്കുറിച്ച് എംബസി ഖത്തറിലെ അമേരിക്കന്‍ സമൂഹവുമായി ആശയവിനിമയം നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി 'ഞാന്‍ ഖത്തറിന്റെ സുഹൃത്താണ്' എന്ന വാചകം ആലേഖനം ചെയ്ത ചുവന്ന തൊപ്പി ധരിച്ച പ്രസിഡന്റ് ട്രംപ് തെരുവിലൂടെ നടക്കുമ്പോള്‍, പശ്ചാത്തലത്തില്‍ ഖത്തരി പൗരന്മാരുടെയും താമസക്കാരുടെയും പശ്ചാത്തല ചിത്രങ്ങളുമുണ്ട്. സൂഖ് വാഖിഫിന്റെ ചിത്രം പശ്ചാത്തലമാക്കി നിര്‍മിത ബുദ്ധിയില്‍ നിര്‍മിച്ച ട്രംപിന്റെ ചിത്രം എന്തായാലും വൈറലായിട്ടുണ്ട്.
Related News