l o a d i n g

ഗൾഫ്

സൈനുല്‍ ആബിദിന് (സഫാരി) ദോഹയില്‍ സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 19, 2025

ദോഹ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി ഖത്തര്‍ ഉപദേശക സമിതി അംഗം സഫാരി സൈനുല്‍ ആബിദീന് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി പൊതുജന പങ്കാളിത്തം കൊണ്ടും പ്രൗഢമായ സദസ്സ് കൊണ്ടും മികവുറ്റതായി.

നാലരപ്പതിറ്റാണ്ടായി കെഎംസിസി ഖത്തറിന്റെ വിവിധ നേതൃ നിരയിലെ തന്റെ പഴയ കാല സഹപ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാനിധ്യത്തില്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ സ്‌നേഹോഷ്മളമായ സ്വീകരണം ഏറ്റവും മികച്ചതും ഹൃദയ ഹാരിയുമാണെന്ന് മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കെഎംസിസി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദിന്റെ അധ്യക്ഷതയില്‍ നടന്ന സ്വീകരണ സംഗമം ഉപദേശക സമിതി ചെയര്‍മാന്‍ എംപി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. എസ്എഎം ബഷീര്‍, എപി അബ്ദുറഹിമാന്‍, റഹീം പികെ എന്നിവര്‍ ആശംസ നേര്‍ന്നു.കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി, ഉപദേശക സമിതി, ജില്ലാ കമ്മറ്റികളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, സൗത്ത് സോണ്‍, തിരുവനന്തപുരം, അല്‍ഖോര്‍ ഏരിയ, കൂത്തുപറമ്പ് മണ്ഡലം, മയ്യത്ത് പരിപാലന കമ്മറ്റി, സ്‌പോര്‍ട്‌സ് വിംഗ്, സോഷ്യല്‍ ഗാര്‍ഡ്, വനിതാ വിംഗ് എന്നീ കമ്മറ്റികളെ പ്രതിനിധീകരിച്ച് ആദരങ്ങള്‍ കൈമാറി.

നേതാക്കളായ പി വി മുഹമ്മദ് മൗലവി ,അടിയോട്ടില്‍ അഹമദ്, സിവി ഖാലിദ്, മുഹമ്മദലി ഹാജി, സകരിയ മാണിയൂര്‍ ,ജാഫര്‍ തയ്യില്‍, അഫ്‌സല്‍ വടകര തുടങ്ങിയവര്‍ സംബന്ധിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറര്‍ പിഎസ്എം ഹുസൈന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ അന്‍വര്‍ ബാബു, ടി ടി കെ ബഷീര്‍, ആദം കുഞ്ഞി, അബൂബക്കര്‍ പുതുക്കുടി, സിദ്ധീഖ് വാഴക്കാട്, അഷ്റഫ് ആറളം, അലി മൊറയൂര്‍, താഹിര്‍ താഹ ക്കുട്ടി, വിടിഎം സാദിഖ്, സല്‍മാന്‍ എളയടം, സമീര്‍ മുഹമ്മദ്, ഫൈസല്‍ കേളോത്ത് നേതൃത്വം നല്‍കി. ഉപദേശക സമിതി അംഗങ്ങള്‍, വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍, സബ് കമ്മിറ്റികള്‍ എന്നിവയുടെ ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026