അല്‍ ബാഹ- ഇന്ന് ഉച്ചയോടെ സൗദി അറേബ്യയിലെ അല്‍ ബാഹ നഗരം ഒരു അപൂര്‍വ ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിച്ചു. സൂര്യന്‍ ആകാശത്തിന് നേര്‍രേഖയില്‍ എത്തിയതോടെ, നിഴലുകള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായി. 2025-ല്‍ ആദ്യമായാണ് സൂര്യന്‍ അല്‍ ബാഹ നഗരത്തിന് നേര്‍രേഖയില്‍ വരുന്നത്.
ഇതൊരു സാധാരണ പ്രതിഭാസമാണെന്നും സൂര്യന്റെ വടക്കോട്ടുള്ള സഞ്ചാരത്തിന്റെ ആരംഭം ഇത് അടയാളപ്പെടുത്തുന്നുവെന്നും ഖസിം യൂണിവേഴ്‌സിറ്റിയിലെ മുന്‍ കാലാവസ്ഥ പ്രൊഫസറായ ഡോ. അബ്ദുല്ല അല്‍-മുസ്‌നദ് വിശദീകരിച്ചു. ഈ സഞ്ചാരം ജൂണ്‍ 21 വരെ തുടരും. അന്ന് സൂര്യന്‍ ഉത്തരായനരേഖയില്‍ എത്തുകയും ഉത്തരാര്‍ദ്ധഗോളത്തില്‍ വേനല്‍ ആരംഭിക്കുകയും ചെയ്യും.
പിന്നീട് സൂര്യന്‍ തെക്കോട്ടുള്ള സഞ്ചാരം ആരംഭിക്കുമെന്നും ജൂലൈ 23 ഓടെ വീണ്ടും അല്‍ ബഹ നഗരത്തിന് നേര്‍രേഖയില്‍ എത്തുമെന്നും അല്‍-മുസ്‌നദ് പറഞ്ഞു. തുടര്‍ന്ന് തെക്കോട്ട് സഞ്ചരിച്ച് സെപ്റ്റംബര്‍ 23 ന് ഭൂമധ്യരേഖയില്‍ എത്തുകയും ഇത് ശരത്കാല വിഷുവത്തെ അടയാളപ്പെടുത്തുകയും ചെയ്യും. ഡിസംബര്‍ 21 ന് സൂര്യന്‍ ദക്ഷിണായനരേഖയില്‍ എത്തുകയും ഇത് ശൈത്യകാലത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുകയും ചെയ്യുന്നതോടെ ഈ വാര്‍ഷിക ചക്രം പൂര്‍ത്തിയാകും.
ഈ പ്രതിഭാസങ്ങള്‍ നാല് ഋതുക്കളെ ഉത്പാദിപ്പിക്കുന്ന വാര്‍ഷിക ജ്യോതിശാസ്ത്ര ചക്രത്തിന്റെ ഭാഗമാണെന്നും പ്രപഞ്ച വ്യവസ്ഥയുടെ കൃത്യതയെ ഇത് വ്യക്തമാക്കുന്നുവെന്നും അല്‍-മുസ്‌നദ് കൂട്ടിച്ചേര്‍ത്തു.
Related News