l o a d i n g

ഗൾഫ്

ഫോര്‍ക്ക അല്‍ മദിന ഫുഡ് ഫെസ്റ്റ് മെയ് 23 ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 21, 2025

ഫോര്‍ക്ക അല്‍ മദിന ഫുഡ്‌ ഫെസ്റ്റ് മെയ്‌ 23 ന്

റിയാദിലെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക്ക (ഫെഡറേഷന്‍ ഓഫ് കേരളയിറ്റ് റിജണല്‍ അസോസിയേഷന്‍) പുതിയ 2025ല്‍ നിലവില്‍ വന്ന ഭരണസമിതി വരുന്ന ആറുമാസകാലം കൊണ്ട് നടപ്പാക്കുന്ന പ്രോഗ്രാമിന്‍റെ ഭാഗമായി ഭരണ സമിതി അംഗങ്ങള്‍, എക്സിക്യുട്ടീവ്‌ അംഗങ്ങള്‍, കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്കുള്ള അംഗത്വ കാര്‍ഡ് വിതരണം, നമ്മുടെ നാടിനെ കാര്‍ന്നു തിന്നുന്ന രാസലഹരി പോലെയുള്ള മാരക വിപത്തിനെതിരെയുള്ള ആറുമാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെയുള്ള ലഹരി വിരുദ്ധക്യാമ്പയിന്‍, അംഗ സംഘടനകള്‍ മാറ്റുരക്കുന്ന മദീന ഹൈപ്പര്‍ മാര്‍ക്കറ്റ്‌ സഹകരണത്തോടെ മെയ്‌ 23 നടക്കുന്ന ഫുഡ്‌ ഫെസ്റ്റ്, സെപ്റ്റംബറില്‍ നടക്കുന്ന ഫോര്‍ക്ക മുന്‍ ചെയര്‍മാന്‍ മണ്മറഞ്ഞ സത്താര്‍ കായംകുളത്തിന്‍റെ നാമധേയത്തില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരം, നോര്‍ക്ക സേവനം പ്രവാസികള്‍ക്ക് ഇടയില്‍ എത്തിക്കാന്‍ ഫോര്‍ക്ക് ഹെല്‍പ്ഡസ്ക്, തുടങ്ങി നിരവധി പരിപാടികളാണ് ഫോര്‍ക്ക ആസൂത്രണം ചെയ്തിട്ടുള്ളത്.

ഈ വരുന്ന മെയ് - 23 ന് ഫോർക്കയുടെ നേതൃത്വത്തിൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന നാലാമത് ഫുഡ് ഫെസ്റ്റ് വൈകീട്ട് രണ്ടു മുതല്‍ വൈകീട്ട് ഏഴു മണിവരെ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ഓഡിറ്റോറിയത്തില്‍ നടക്കും

ഫുഡ്‌ ഫെസ്റ്റ് മത്സരത്തില്‍ നിബന്ധനകൾ പരിഗണിച്ച് ഒന്നും, രണ്ടും, മൂന്നും സ്ഥാനത്തിന് അർഹരാകുന്ന സംഘടനക്ക് യഥാക്രമം ഒരു പവൻ സ്വർണ്ണം, അര പവൻ സ്വർണ്ണം, 1001 റിയാൽ എന്നീ ക്രമത്തില്‍ സമ്മാനങ്ങള്‍ നല്‍കും. ഒന്നാം സമ്മാനം അല്‍ മദീനയും രണ്ടാം സമ്മാനം സോനാ ജ്വല്ലറിയും മൂന്നാം സമ്മാനം കൊളംബസ് കിച്ചനുമാണ് നല്‍കുന്നത് കൂടാതെ പങ്കെടുക്കുന്ന എല്ലാ സംഘടനകൾക്കും പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും..

34 അംഗ സംഘടനകളിൽ നിന്ന് തെരഞ്ഞെടുത്ത 18 പ്രാദേശിക സംഘടനകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഓരോ ടീമിനും ഒരു ടേബിൾ നൽകും. അവർക്ക് അവരുടെ ഭക്ഷണ സാധനങ്ങൾ പ്രദർശിപ്പിക്കാം.,4 പേർ അടങ്ങുന്ന ജഡ്ജിങ് പാനലാണ് വിധി നിർണ്ണയിക്കുന്നത്. പ്രധാനമായും 4 ഘടകങ്ങളാണ് വിധി നിർണയത്തിന് പരിഗണിക്കുക. രുചി, അലങ്കാരം, നിർമ്മാണ രീതി വിവരണം, വൈവിധ്യം എന്നീ ഘടകങ്ങള്‍ കണക്കാക്കിയാണ് വിധി നിര്‍ണ്ണയം നടക്കുക. അഞ്ചു മാർക്ക് പരമാവധി നിശ്ചയിച്ച ഈ നാല് ഘടകങ്ങൾക്കും കൂടി 20 മാർക്കാണ് പരിഗണിക്കുക. ഈ മാർക്കിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കും. വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന സാംസ്കാരിക ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.

വാര്‍ത്താസമ്മേളനത്തില്‍ ആക്ടിംഗ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം, മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍,ട്രഷറര്‍ ജിബിന്‍ സമദ്, രക്ഷാധികാരി അലി ആലുവ, പ്രോഗ്രം കണ്‍വീനര്‍ വിനോദ് കൃഷ്ണ, വൈസ് ചെയര്‍മാന്‍ സൈഫ് കൂട്ടുങ്ങള്‍, ജീവകാരുണ്യ കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി എന്നിവര്‍ പങ്കെടുത്തു

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026