റിയാദ്: വിശ്വാസ വൈകല്യവും അതിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളും അധാര്‍മ്മികതകളും വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രശ്‌നമായി തിരിച്ചറിഞ്ഞു സക്രിയമായ സാമൂഹിക ഇടപെടലുകള്‍ കാലം നമ്മില്‍ നിന്നും തേടുന്ന അനിവാര്യതയാണ്. ഇത്തരം പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും, ബാംഗ്ലൂര്‍, മംഗലാപുരം തുടങ്ങിയ നഗരങ്ങളിലും, വിവിധ ജിസിസി രാജ്യങ്ങളിലും സഊദി അറേബ്യായിലെ ജിദ്ദയിലും ജുബൈലിലും ഫാമിലി കോണ്‍ഫറന്‍സുകള്‍ പ്രൗഢോജ്വലമായി നടന്നു കഴിഞ്ഞു.
റിയാദിലെ മലയാളി സമൂഹത്തിനുവേണ്ടി റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷന്‍ കമ്മിറ്റിയുടെ (ആര്‍.ഐ.സി.സി ) ആഭിമുഖ്യത്തില്‍ റിയാദ് ഫാമിലി കോണ്‍ഫറന്‍സ് മെയ് 23 വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തില്‍ ഉമ്മുല്‍ ഹമാം ദല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാല് മുതല്‍ പത്ത്മണി വരെയാണ് പ്രോഗ്രാം.
കോണ്‍ഫറന്‍സ് ആര്‍.ഐ.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങരയുടെ അധ്യക്ഷതയില്‍ ദമ്മാം കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ അബ്ദുല്‍ ജബ്ബാര്‍ മദീനി ഉദ്ഘാടനം ചെയ്യും. മറാത്ത് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ താജുദ്ദീന്‍ സലഫി, സുല്‍ത്താന കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ ഉമര്‍ഫാറൂഖ് മദനി, അബ്ദുല്ല അല്‍ ഹികമി, ഹിബത്തുള്ള, ജഅഫര്‍ പൊന്നാനി തുടങ്ങിയവര്‍ സംസാരിക്കും. അനീസ് എടവണ്ണ, ഷാഫി തിരുവനന്തപുരം, യൂസുഫ് ഷെരീഫ്, അലി അക്ബര്‍, അഹ്‌മദ് റസല്‍, അബ്ദുറഹ്‌മാന്‍ വയനാട്, ജിഹാദ് കൊല്ലം, മുഹമ്മദ് റനീഷ്, ഫയാസ് കോഴിക്കോട് തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിക്കും.
സെഷന്‍ രണ്ടില്‍ കുടുംബം : ആധുനിക പ്രശ്‌നങ്ങളും,പരിഹാരങ്ങളും എന്ന വിഷയത്തെ അധികരിച്ച് ശിഹാബ് എടക്കര പ്രഭാഷണം നിര്‍വ്വഹിക്കും. കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ, ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര തുടങ്ങിയവര്‍ സംസാരിക്കും ഷഹജാസ് പയ്യോളി, അബ്ദു റഊഫ് സ്വലാഹി, നൗഷാദ് കണ്ണൂര്‍, ആരിഫ് മുഹമ്മദ് ഖാന്‍, ജാവീദ് ആലം, ആരിഫ് കക്കാട്, നസീഹ് അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിക്കും.
സമാപന സെഷനില്‍ വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം ഷാര്‍ജ മസ്ജിദുല്‍ അസീസ് ഖത്വീബ് ഹുസൈന്‍ സലഫി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ക്വുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സിന്റെ പന്ത്രണ്ടാം ഘട്ട ഫൈനല്‍ പരീക്ഷയിലെ റാങ്ക് ജേതാക്കളെ സമ്മേളനത്തില്‍ ആദരിക്കും. ഉമര്‍ കൂള്‍ടെക്, ഷബീബ് കരുവള്ളി, റഷീദ് വേങ്ങര, ഷക്കീല്‍ ബാബു, ഷാജഹാന്‍ കൊല്ലം, അക്ബര്‍ അലി പോത്ത്കല്ല്, അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍, അബൂബക്കര്‍ പെരുമ്പാവൂര്‍, ഫറാസ് ഒലയ, അബ്ദുല്‍ അസീസ് അരൂര്‍, മുജീബ് കണ്ണൂര്‍, എഞ്ചി: അബ്ദുറഹീം, ഇഖ്ബാല്‍ കൊല്ലം, മുജീബ് പൂക്കോട്ടൂര്‍, അഷറഫ് തേനാരി, മൊയ്ദു അരൂര്‍, മുഹമ്മദ് കുട്ടി പുളിക്കല്‍, ബഷീര്‍ കുപ്പോടന്‍, ശിഹാബ് മണ്ണാര്‍ക്കാട്, മുനീര്‍ പപ്പാട്ട്, ഷനോജ് അരീക്കോട്, ആദില്‍ സര്‍ഹാന്‍ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിക്കും.
ബലാസമ്മേളനം ഫാമിലി കോണ്‍ഫറന്‍സില്‍ പ്രത്യേക വേദിയില്‍ വെച്ച് നടക്കും കുട്ടികളുടെ കലാ പ്രകടനം, ക്ലാസുകള്‍, ക്രിയേറ്റിവ് ആക്ടിവിറ്റീസ് തുടങ്ങിയവയാണ് ബാലസമ്മേളനത്തില്‍ നടക്കുക. ശിഹാബ് എടക്കര, അബ്ദുള്ള അല്‍ഹികമി,അഫ്ഹം അല്‍ഹികമി,ഷഹീന്‍ അല്‍ഹികമി,ഷംഷാദ് അല്‍ഹികമി, സുല്‍ഫിക്കര്‍ പാലക്കാഴി, ഷഹജാസ് പയ്യോളി, വാസില്‍ താനൂര്‍, ആദില്‍ സെര്‍ഹാന്‍, ജൗഹര്‍ വല്ലപ്പുഴ, തുടങ്ങിയവര്‍ വ്യത്യസ്ത സെഷനുകള്‍ക്ക്നേതൃത്വംനല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ ഉമര്‍ഫാറൂഖ് വേങ്ങര, ജഅഫര്‍ പൊന്നാനി, അബ്ദുറഹീം കോഴിക്കോട്, അബ്ദുല്ല അല്‍ ഹികമി, റിയാസ് ചൂരിയോട്, ഷഹജാസ് പയ്യോളി, സുല്‍ഫിക്കര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ പങ്കെടുത്തു.
Related News