റിയാദ്; ആഗോള കത്തോലിക്കാ സഭയുടെ പരമാO്യക്ഷനും ലോക മാനവികതയുടെ പ്രതിപുരുഷനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുവാനും അദ്ദേഹത്തെ അനുസ്മരിക്കുവാനും റിയാദ് വൈഎംസിഎ സംഘടിപ്പിച്ച പൊതുയോഗത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും സമൂഹത്തിന്റെ താഴേ തട്ടില്‍ ജീവിക്കുന്നവരോടും അനുകമ്പാപൂര്‍ണമായ സമീപനം സ്വീകരിക്കുകയും ശാസ്ത്ര സിദ്ധാന്തങ്ങളെ തള്ളി പറയാതിരിക്കുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ ചിന്തോദ്ധീപകമായ നിലപാടുകളിലൂടെ ലോക മനസാക്ഷിയോട് സംവദിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് യോഗാധ്യക്ഷന്‍ നിബു വര്‍ഗീസ് അനുസ്മരിച്ചു.
പൊതു പങ്കാളിത്തത്തോടെ നടത്തപ്പെട്ട അനുസ്മരണായോഗം സാമൂഹിക പ്രവര്‍ത്തകയും മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികയുമായ പദ്മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പുതിയ മാര്‍പാപ്പ ലിയോ പതിനാലാമന് എല്ലാ അര്‍ഥത്തിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്തുടര്‍ച്ചക്കാരനാവാന്‍ സാധിക്കട്ടെ എന്ന് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീതാ അനൂപ് ആശംസിച്ചു. LGBTQ കമ്യൂണിറ്റിയെ കുറിച്ച് 'അവരെ വിധിക്കാന്‍ ഞാന്‍ ആര്' എന്ന മാര്‍പാപ്പയുടെ പരാമര്‍ശം കഥാകൃത്ത് ജോസഫ് അതിരുങ്കല്‍ അനുസ്മരിച്ചു. ലാളിത്യം മുഖമുദ്രയായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളുടെ സത്തയെ പ്രസരിപ്പിച്ച വ്യക്തിയായിരുന്നു എന്ന് നവോദയ പ്രതിനിധി സുധീര്‍ കുമ്മിള്‍ അനുസ്മരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ജീവിത ദര്‍ശനങ്ങളെ സ്വജീവിതത്തില്‍ സ്വാംശീകരിക്കാനുള്ള പ്രേരണയാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു.
ഒഐസിസി വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ്, ലിബിന്‍ കൂത്തുപറമ്പ്, രാജു ഡാനിയേല്‍, സജി വര്‍ഗീസ്, ജെറി ജോസഫ്, ബോണി ജോയ്, ഡെന്നി ജോസ്, മായാറാണി ജോയ്, സിജി ചെറിയാന്‍, യോഹന്നാന്‍ പൈനുമൂട്ടില്‍, ജോജി ജോര്‍ജ്, മാത്യു കോതമംഗലം തുടങ്ങിയവര്‍ സംസാരിച്ചു.
ക്രിസ്റ്റീന മനോജ്, ആന്‍ മരിയ ബേബി,നേഹ സാബു എന്നിവരുടെ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ ബിജു ജോസ് ആമുഖ പ്രഭാഷണവും, സെക്രട്ടറി ഡെന്നി കൈപ്പനാനി സ്വാഗതവും ട്രെഷറര്‍ അനു ജോര്‍ജ് നന്ദിയും പറഞ്ഞു.
Related News