ദമാം: യുവ പ്രവാസി എഴുത്തുകാരന്‍ ഹഫീസ് കൊളക്കോടന്‍ ദമാമിലെ നഗരകേന്ദ്രമായ സീക്കോയുടെ പശ്ചാത്തലത്തില്‍ രചിച്ച 'സീക്കോ തെരുവ്' പുസ്തകത്തിന്റെ ജി.സി.സി തല പ്രകാശനം വ്യാഴാഴ്ച്ച ദമാമില്‍ നടക്കും. ദമാമിലെ സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. കെ എം സി സി കിഴക്കന്‍ പ്രവിശ്യാ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകരായ കീഴുപറമ്പ് പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ കെപ്വ ഭാരവാഹികള്‍ ദമാമില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്തമായ സീക്കോയുടെ വഴികളിലൂടെയും ഊടുവഴികളിലൂടെയും സഞ്ചരിച്ച് അനുഭവങ്ങളെ പെറുക്കിയെടുത്ത് അവയെ ദാര്‍ശനികമായി വിലയിരുത്തുന്ന 'സീക്കോ തെരുവ്' പ്രവാസ സാഹിത്യരംഗത്ത് സവിശേഷമായൊരു ഇടം സ്ഥാപിക്കുമെന്ന് കെപ്വ ഭാരവാഹികള്‍ പറഞ്ഞു. ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, കായിക രംഗത്ത് കഴിഞ്ഞ 23 വര്‍ഷമായി സൗദി ദമാമില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ പ്രവാസികളുടെ പ്രാദേശിക കൂട്ടായ്മയായ കെപ്വ അംഗമാണ് ഹഫീസ് കൊളക്കോടന്‍.
ദമാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ ദമാമിലെ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ജൗഹര്‍ കുനിയില്‍, വഹീദുറഹ്‌മാന്‍, അനസ്, ലിയാക്കത്തലി, അസ്ലം കോളക്കേടന്‍, ഷമീം കെ എം, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Related News