തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം നജ്മുദ്ദീന്‍ അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. ടൈറ്റാനിയത്തിന്റെ പടക്കുതിര എന്നറിയപ്പെട്ടിരുന്ന നജ്മുദ്ദീന്‍ ഇന്ത്യക്കകത്തും പുറത്തും നിരവധി മത്സരങ്ങളില്‍ കളിക്കളങ്ങളെ ത്രസിപ്പിച്ചിട്ടുണ്ട്. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി കരസ്ഥമാക്കിയപ്പോള്‍ ആ ടീമില്‍ അംഗമായിരുന്നു നജ്മുദ്ദീന്‍. 36 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ടൈറ്റാനിയത്തില്‍നിന്നു വിരമിച്ചത്. ജിദ്ദയില്‍ സിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി പലപ്പോഴും സഹകരിച്ചിട്ടുണ്ട്.
ഭാര്യ നസീം ബീഗം. ജിദ്ദയിലെ പ്രശസ്ത ഗായിക സോഫിയ സുനില്‍, സുമയ്യ, സാദിയ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സുനില്‍ സെയ്ദ് (ജിദ്ദ), ഷിഹാബ് മുഹമ്മദലി, റഷീദ്.
Related News