റിയാദ്: മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി ( മാസ് റിയാദ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സുലൈ ഇസ്ത്തിറാഹില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഉമ്മര്‍ കെ.ടി, അഷ്‌റഫ് മേച്ചേരി, ഷാജു കെ.സി സുഹാസ് ചേപ്പാലി എന്നിവര്‍ തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിച്ചു.
സംഘടനയുടെ 2025-2027 വര്‍ഷത്തിലെ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് യതി മുഹമ്മദ് അലി, ജ:സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ്, ട്രഷറര്‍ ഫൈസല്‍ എ.കെ എന്നിവരെ അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഉമ്മര്‍ കെ.ടി (രക്ഷാധികാരി) ഷാജു കെ.സി, അഷ്‌റഫ് മേച്ചേരി (ഉപദേശക സമിതി ), ജബ്ബാര്‍ കെ.പി (വൈ: പ്രസിഡന്റ്), അഫീഫ് കക്കാട് (ജോ: സെക്രട്ടറി), അബ്ദുല്‍ സലാം പേക്കാടന്‍ (ജോ:ട്രഷറര്‍) കൂടാതെ വിവിധ കണ്‍വീനര്‍മാരായി ഫൈസല്‍ കക്കാട് (ജീവകാരുണ്യം ) സാദിഖ് സി.കെ (സാംസ്‌കാരികം ), യൂസഫ് പി.പി ( പലിശരഹിതം), ഇസ്ഹാഖ് മാളിയേക്കല്‍,(സ്‌പോര്‍ട്‌സ് )
മുഹമ്മദ് കൊല്ലളത്തില്‍ (വരിസംഖ്യ കോര്‍ഡിനേറ്റര്‍), സത്താര്‍ കാവില്‍ (മീറ്റിംഗ് കോ-ഓഡിനേറ്റര്‍) ഷമിം എന്‍.കെ, ഷമില്‍ കക്കാട്,(ഐ.ടി വിംഗ്) സപ്പോര്‍ട്ടിംഗ് കണ്‍വീനമാര്‍ ഹാറൂണ്‍ കാരക്കുറ്റി, അലി പേക്കാടന്‍, അബ്ദുല്‍ നാസര്‍ പുത്തന്‍ കൂടതെ മുപ്പത്തിരണ്ട് അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും നിലവില്‍ വന്നു.
തുടര്‍ന്ന് നടന്ന പ്രഥമ ഭാരവാഹി യോഗത്തില്‍ ഭാവി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മാസ് റിയാദ് ഇരുപത്തിയഞ്ചാമത് വാര്‍ഷിക ആഘോഷം വിപുലമായി നടത്താനും, എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ വിജയികളായ മാസ് റിയാദ് കുടുംബത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ആദരവ് നല്‍കാനും തീരുമാനിച്ചു.
Related News