ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ റീജ്യണല്‍ കമ്മറ്റി നേതാക്കള്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസ് സന്ദര്‍ശിച്ച് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോടുമായി ചര്‍ച്ച നടത്തി. കോഴിക്കോടുനിന്നുള്ള ഹജ്ജ് യാത്രികരില്‍ നിന്നും ഭീമമായ തുക ടിക്കറ്റ് ചാര്‍ജ്ജായി ഈടാക്കുന്നത് നീതീകരിക്കാനാവാത്ത കാര്യമാണെന്നും സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഈ വിഷത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെയുംകേന്ദ്ര മന്ത്രിമാരുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അടുത്ത ഹജ്ജ് സീസണാവുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ കാര്യമായ കുറവുണ്ടാവാന്‍ സാധ്യത കാണുന്നുണ്ടെന്നും ചെയര്‍മാന്‍ മറുപടി നല്‍കി. പ്രവാസി സംഘടനകള്‍ നാളിതുവരെ ഹാജിമാര്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും അഭിനന്ദനമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി ജിദ്ദ റീജ്യണല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് കൊടശ്ശേരി സംഘത്തിന് നേതൃത്വം നല്‍കി. ഒ.ഐ.സി.സി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അലവി ഹാജി കാരിമുക്ക്, റീജ്യണല്‍ കമ്മറ്റി സെക്രട്ടറി മുസ്തഫ ചേളാരി, മലപ്പുറം ജില്ലാ സെക്രട്ടറി എം റ്റി ജി ഗഫൂര്‍, മദീന വൈസ് പ്രസിഡണ്ട് മുനീര്‍ പടിക്കല്‍, ീശരര എക്‌സി മെമ്പര്‍മാരായ സല്‍മാന്‍ ചോക്കാട്, മജീദ് ചേറൂര്‍, അന്‍സാരി മേലേ പറമ്പ് മക്ക, സീനിയര്‍ നേതാക്കളായ അബ്ദുറഹ്‌മാന്‍കാവുങ്ങല്‍, കെ സി അബ്ദു റഹ്‌മാന്‍, അഷ്‌റഫ് , ഷറഫുദ്ദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Related News