ജിദ്ദ: ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) പാരന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം നാളെ (24, ശനിയാഴ്ച) ഉച്ചയ്ക്കുശേഷം മൂന്നു മണിക്ക് അസീസിയ ലയാലി ഹാളില്‍ നടക്കും. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 20 രക്ഷിതാക്കള്‍ക്കും, 12-ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 13 രക്ഷിതാക്കള്‍ക്കും, മികച്ച അക്കാദമിക് പ്രകടനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയ 20 ാളം വിദ്യാര്‍ഥികള്‍ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുകയെന്ന് പ്രോഗ്രാം കണ്‍വീനര്‍ - എഞ്ചിനീയര്‍ ബുഷൈര്‍ അബൂബക്കറും എഞ്ചിനീയര്‍ അജ്‌ന അന്‍വര്‍ലാലും അറിയിച്ചു. ചടങ്ങില്‍ പ്രശസ്ത അക്കാദമിക് വിദഗ്ധരും ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
Related News