മലപ്പുറം: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് റാപ്പര്‍ ഡബ്‌സി എന്ന മുഹമ്മദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അറസ്റ്റിലേക്ക് വഴിയൊരുക്കിയത്. കേസില്‍ ഡബ്‌സിക്കൊപ്പം മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം.. കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് ഗായകനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കടം നല്‍കിയ പണം നല്‍കാത്തതിനെത്തുടര്‍ന്ന് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയെന്നാണ് ഡബ്‌സിക്കെതിരായ കേസ്.
ഈ വര്‍ഷം ജനുവരിയില്‍ ഒരു വര്‍ഷത്തേക്ക് ഇടവേളയെടുക്കുന്നതായി ഡബ്‌സി പ്രഖ്യാപിച്ചിരുന്നു. കരിയര്‍ വളര്‍ച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Related News