ജിസാന്‍: സൗദി അറേബ്യയിലെ ഖുന്‍ഫുദയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം മൂന്നിയൂര്‍ സ്വദേശി മരിച്ചു. ജിദ്ദ-ജിസാന്‍ റോഡില്‍ അല്‍ ഖുസില്‍ ഹോട്ടല്‍ ജീവനക്കാരനായ മൂന്നിയുര്‍ ചിനക്കല്‍ സ്വദേശി നരിക്കോട്ടു മേച്ചേരി അവറാന്‍ കുട്ടി ഹാജിയുടെ മകന്‍ മുനീറാണ് (45) മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നേരം സൗദി സ്വദേശി ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. മാതാവ് ബീഫാത്തിമ. ഭാര്യ: തെന്നല അറക്കല്‍ സ്വദേശിനി മച്ചിങ്ങല്‍ റാലിയ. മക്കള്‍: ആയിഷ ജൂഫ, മുഹമ്മദ് ജൂഹാന്‍. സഹോദരങ്ങള്‍: റംലത്ത്, അഷ്‌റഫ്, സൗദ, മുസ്തഫ, അന്‍സാര്‍, ഫാസില്‍, സീനത്ത്, ഉനൈസ്.
ഖുന്‍ഫുദ അല്‍ ഖോസ് ജൂനൂബ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മറവ് ചെയ്യുമെന്ന് കുടുംബാഗങ്ങള്‍ അറിയിച്ചു. സഹായത്തിന് സൗദി നാഷണല്‍ കെ എം സി സി വെല്‍ഫയര്‍ വിഭാഗം രംഗത്തുണ്ട്.
Related News