l o a d i n g

ഗൾഫ്

ഞങ്ങള്‍ക്കും വേണ്ടേ സ്വന്തമായ ഒന്ന്- ആ ഇമോജിക്ക് പിന്നിലെ കഥ പറഞ്ഞ് അലി അല്‍-മുതൈരി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 24, 2025

റിയാദ്- സിറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ നീക്കിയതായുള്ള യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോടുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഹൃദയസ്പര്‍ശിയായ പ്രതികരണം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രശംസ നേടിയിരുന്നു.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയ-സാമ്പത്തിക പ്രാധാന്യമുണ്ടായിരുന്നെങ്കിലും, ആഗോള ശ്രദ്ധ നേടിയ മറ്റ് ചില നിമിഷങ്ങളും സന്ദര്‍ശനത്തിലുണ്ടായി.

കിരീടാവകാശി മുഹമ്മദ് രാജകുമാരന്റെ ഈ പ്രതികരണം പിന്നീട് ഒരു ഇമോജിയായി മാറുകയും ഔദ്യോഗിക പരിപാടികളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി അനുകരിക്കപ്പെടുകയും ചെയ്തു.

ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന യു.എസ്-സൗദി നിക്ഷേപ ഫോറത്തില്‍ വെച്ച് കിരീടാവകാശിയും ട്രംപും തമ്മിലുള്ള സംഭാഷണങ്ങളോട് സൗദി പൗരന്മാര്‍ നല്‍കിയ നല്ല പ്രതികരണങ്ങള്‍ കണ്ടതിന് ശേഷമാണ് തുവൈഖ് അക്കാദമിയിലെ കരിക്കുലം വിഭാഗം മേധാവി എഞ്ചിനീയര്‍ അലി അല്‍-മുതൈരി ഈ ഇമോജിക്ക് രൂപം നല്‍കിയത്.

സിറിയക്ക് മേലുള്ള ഉപരോധം നീക്കിയതായി ട്രംപ് പ്രഖ്യാപിച്ച നിമിഷത്തില്‍ വലിയ കരഘോഷം ഉയര്‍ന്നു. ആ സമയത്ത് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കൈയടിക്കുകയും പുഞ്ചിരിക്കുകയും കൈകള്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുകയും ചെയ്യുന്നതാണ് ഈ ഇമോജിക്ക് പ്രചോദനമായ രംഗം.

'അത് നന്ദിയുടെ ആത്മാര്‍ത്ഥവും സ്വാഭാവികവുമായ ഒരു പ്രതീകമായിരുന്നു, ഒരു യഥാര്‍ത്ഥ അറബ് പ്രതികരണം. ഇത് നിരവധി സൗദികളെ സ്പര്‍ശിച്ചു, ഈ നിമിഷം രേഖപ്പെടുത്താന്‍ ഞാന്‍ എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി,' അല്‍-മുതൈരി 'ദി നാഷണലി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'ജാപ്പനീസ് കിമോണോയ്ക്ക് ഒരു ഇമോജിയുണ്ട്, ഇന്ത്യക്കാര്‍ക്ക് സാരി ഇമോജിയുണ്ട്, ഫ്രഞ്ചുകാര്‍ക്ക് ഫ്രഞ്ച് ബ്രെഡിന്റെ ഇമോജിയുണ്ട്, റഷ്യന്‍, ചൈനീസ് സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന ഇമോജികളുണ്ട്. എന്നാല്‍ സൗദി അറേബ്യയ്‌ക്കോ, അറബ് മേഖലക്കോ, ഗള്‍ഫിനോ പ്രത്യേകമായി ഇമോജി ഇല്ല.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിരിക്കുന്ന മുഖവും പരമ്പരാഗത വെള്ള ത്വോബും ചുവപ്പും വെള്ളയും നിറത്തിലുള്ള ഷെമാഗും ധരിച്ച് നെഞ്ചില്‍ കൈകള്‍ വെച്ച് നില്‍ക്കുന്ന ഒരു പുരുഷനാണ് അല്‍-മുതൈരിയുടെ ഇമോജിയിലുള്ളത്.

ഇമോജി നിര്‍മ്മിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ അല്‍-മുതൈരിക്ക് വേണ്ടിവന്നുള്ളൂവെങ്കിലും, ഇതിന്റെ പ്രൊപ്പോസല്‍ തയ്യാറാക്കുന്നത് വളരെ ശ്രമകരമായ ഒരു പ്രക്രിയയായിരുന്നു. എല്ലാ ഇമോജികളെയും അംഗീകരിക്കുന്ന യൂണിക്കോഡ് കണ്‍സോര്‍ഷ്യം അവയുടെ സമര്‍പ്പണത്തിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അംഗീകാരത്തിനായി കുറഞ്ഞത് രണ്ട് വര്‍ഷമെടുക്കും. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, ഇമോജി ഉപകരണങ്ങളില്‍ ദൃശ്യമാകാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം.

തന്റെ ഇമോജികള്‍ നന്ദി പ്രകടിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് അല്‍-മുതൈരി പറഞ്ഞു. 'ഇതൊരു സാധാരണ നന്ദി പറയലല്ല, മറിച്ച് അഗാധമായ നന്ദി പ്രകടിപ്പിക്കലാണ്. ഒരാള്‍ നിങ്ങള്‍ക്ക് ഒരു സഹായം ചെയ്യുമ്പോള്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങള്‍ എത്രമാത്രം അവരെ അഭിനന്ദിക്കുന്നു എന്ന് പ്രകടിപ്പിക്കുന്നതിന് തുല്യമാണിത്. ഇത് യഥാര്‍ഥ അറബ് സ്വഭാവമാണ്.'

അംഗീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും, തന്റെ ഈ കണ്ടുപിടിത്തം സൗദി സംസ്‌കാരം, വ്യക്തിത്വം, കിരീടാവകാശി മുഹമ്മദ് രാജകുമാരന്‍ എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ അലി അല്‍-മുതൈരി സന്തുഷ്ടനാണ്.

എക്‌സില്‍ ഇമോജികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമീപകാല പോസ്റ്റുകള്‍ക്ക് നൂറുകണക്കിന് റീട്വീറ്റുകളും 3.6 ദശലക്ഷത്തിലധികം കാഴ്ചക്കാരെയും ലഭിച്ചു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026