ജിദ്ദ: ഇന്ത്യ അടക്കം ചില രാജ്യങ്ങളുടെ സൗദിയിലേക്കുള്ള തൊഴില്‍ വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സൂചന. സാധാരണ തൊഴിലാളികളുടെ വിസ ഇപ്പോള്‍ സിസ്റ്റത്തില്‍ ലഭ്യമല്ലെന്ന് സര്‍വീസ് രംഗത്തുള്ളവര്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ വിസ നടപടിക്രമങ്ങളില്‍ തടസം നേരിടുന്നതായി ഫൈസലിയയില്‍ സര്‍വീസ് ഏജന്‍സി നടത്തുന്ന വക്താവ് പറഞ്ഞു. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിസകളും സിസ്റ്റത്തില്‍ ലഭ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള സാധാ തൊഴില്‍ വിസകളില്‍ കാലാവധി നിര്‍ണയിച്ചുള്ള സീസണ്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. ഇതില്‍ വരുന്നവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഴിയുകയില്ല. ഇവരുടെ സീസണ്‍ വിസ നിശ്ചിത കാലാവധി കഴിഞ്ഞു തിരിച്ചു പോകണം.
Related News