ദമ്മാം: 2025-2026 കാലയളവിലേക്കുള്ള പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ദമ്മാം (പി.പി.എ.ഡി) പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ദമ്മാം കാസ റെസ്റ്റോറന്റില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നാസര്‍ അമ്പാടന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അറഫാത്ത് റിപ്പോര്‍ട്ടും, സക്കീര്‍ അടിമ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
നാസര്‍ അമ്പാടന്‍, വര്‍ഗീസ് പെരുമ്പാവൂര്‍ (രക്ഷാധികാരികള്‍), ലിന്‍സന്‍ ദേവസ്സി (പ്രസിഡന്റ്), അന്‍വര്‍ അമ്പാടന്‍, ജിബി തമ്പി (വൈസ് പ്രസിഡന്റുമാര്‍), കരീം കാച്ചാംകുഴി (ജന.സെക്രട്ടറി), സാബു ഇബ്രാഹിം, ബിലാഷ് ഓടക്കാലി (ജോ.സെക്രട്ടറിമാര്‍), അലിമോന്‍ അറക്കപടി (ട്രഷറര്‍), നൗഷാദ് വല്ലം(ജോ.ട്രഷറര്‍), മണിക്കുട്ടന്‍ (ചാരിറ്റി കണ്‍വീനര്‍), ലത്തീഫ് പട്ടിമറ്റം (കലാ സംസ്‌കാരിക കണ്‍വീനര്‍), സക്കീര്‍ അടിമ (മീഡിയ കണ്‍വീനര്‍), അബൂബക്കര്‍ അമ്പാടന്‍, സെബി പീറ്റര്‍, കബീര്‍ വാഴക്കുളം, ഹര്‍ജിത് ബാലചന്ദ്രന്‍, അറഫാത്ത് അമ്പാടന്‍, നൗഷാദ് ചേലക്കുളം, റജീഷ് മഷ്രു, അര്‍ഷാദ് വടക്കന്‍, സജീവ് പരീദ്, കാദര്‍ പുക്കാട്ടുപടി, കബീര്‍ തണ്ടേക്കാട്, അനസ് ഗോസായി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
Related News