റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (PCWF) റിയാദ് കമ്മറ്റി ശുമൈസി കിങ്‌സൗദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ചു ബ്ലഡ് ഡോനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന ക്യാമ്പി വൈസ്പ്രസിഡന്റ് സുഹൈല്‍ മക്തും അധ്യക്ഷത വഹിച്ചു. 'ഒരു തുള്ളി രക്തത്തിനു ഒരു ജീവന്‍ നല്‍കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക അതാണ് ഏറ്റവും വലിയ പുണ്യം' എന്ന ഓര്‍മപ്പെടുത്തലിലൂടെ ഹോസ്പിറ്റല്‍ ICU അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ രമേശ് ക്യാമ്പ് ഉത്ഘാടനം ചെയ്തു.
ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോക്ടര്‍ ഖാലിദിനുള്ള ഉപഹാരം രക്ഷധികാരി ഷംസു പൊന്നാനി സമ്മാനിച്ചു, PCWF നുള്ള ഉപഹാരം ഡോക്ടര്‍ ഖാലിദില്‍ നിന്ന് പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ ഏറ്റു വാങ്ങി, ഹോസ്പിറ്റലിനുള്ള ഉപഹാര സമര്‍പ്പണം ജനസേവനം ചെയര്‍മാന്‍ എം എ ഖാദര്‍ നിര്‍വഹിച്ചു, SSLC പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആയിഷ ഖാദറിനുള്ള ഉപഹാരം ട്രഷറര്‍ ഷമീര്‍ മേഘ നല്‍കി, ബ്ലഡ് കളക്ഷന് നേതൃത്വം നല്‍കിയ ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കുള്ള ഉപഹാരം വൈസ്പ്രസിഡന്റ് അസ്ലം കളക്കര, മീഡിയ കണ്‍വീനര്‍ മുജീബ് ചങ്ങരംകുളം, IT ചെയര്‍മാന്‍ സംറൂദ് എന്നിവര്‍ നല്‍കി, രക്ഷാധികാരി ബക്കര്‍ കിളിയില്‍, IT കണ്‍വീനര്‍ അല്‍ത്താഫ് കളക്കര, ജനസേവനം കണ്‍വീനര്‍ അഷ്‌കര്‍ വി. സാഫിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നൂറില്‍ പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പിനു സെക്രട്ടറി ആസിഫ് മുഹമ്മദ് സ്വാഗതവും സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ലബീബ് നന്ദിയും പറഞ്ഞു.
Related News