മക്ക: വ്യാജ പരസ്യം നല്‍കി ഹജ് പെര്‍മിറ്റില്ലാതെ ഹജ് ചെയ്യാന്‍ പ്രേരിപ്പിച്ച രണ്ട് കിര്‍ഗിസ്ഥാന്‍ പ്രവാസികളെ മക്ക പ്രവിശ്യാ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ 87 കിര്‍ഗിസ്ഥാന്‍ സന്ദര്‍ശക വിസയുള്ള ഹാജിമാരെ മക്കയിലെ രണ്ട് വാടക കെട്ടിടങ്ങളില്‍ താമസിപ്പിക്കുകയും യാത്രാസൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു.
ഹജ് നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. ഹജ് പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു. നിയമപ്രകാരമുള്ള ശിക്ഷകള്‍ നടപ്പാക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
ഹജ് നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് പബ്ലിക് സെക്യൂരിറ്റി, പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. നിയമലംഘകരെക്കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999 എന്ന നമ്പറിലും വിളിച്ച് അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Related News