റിയാദ്- വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധനാ സംഘം റിയാദിലെ ഒരു സ്ഥാപനത്തില്‍ നിന്ന് വ്യാജവും ഉറവിടം വ്യക്തമല്ലാത്തതുമായ 35,000-ത്തിലധികം സ്മാര്‍ട്ട്ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
വിശദമായ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് ഈ നടപടി. പരിശോധനാ സംഘം സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍, ഗോഡൗണുകളില്‍ നിന്ന് വ്യാജ ഫോണുകളും ചാര്‍ജിംഗ് കേബിളുകള്‍, ഇയര്‍ഫോണുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു. ഇവ നിര്‍മിച്ച രാജ്യം തെറ്റായി രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന സ്റ്റിക്കറുകളും പ്രമുഖ ബ്രാന്‍ഡുകളുടെ സ്റ്റിക്കറുകളും കണ്ടെത്തിയിട്ടുണ്ട്.
പിടിച്ചെടുത്ത ഉത്പന്നങ്ങള്‍ കണ്ടുകെട്ടുകയും സുരക്ഷാ അധികൃതരുടെ പങ്കാളിത്തത്തോടെ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. തട്ടിപ്പില്‍ ഉള്‍പ്പെട്ടവരെ നിയമപരമായ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. വ്യാജ ഉത്പന്നങ്ങളുടെ കേസ് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിക്ക് കൈമാറിയിട്ടുണ്ട്.
വാണിജ്യതട്ടിപ്പിനെതിരായ നിയമപ്രകാരം, നിയമലംഘകര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ പത്ത് ലക്ഷം റിയാല്‍ വരെ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കാം. കൂടാതെ, കുറ്റക്കാരായ തൊഴിലാളികളെ നാടുകടത്തുകയും ബന്ധപ്പെട്ട കോടതികളില്‍നിന്ന് വിധി പുറപ്പെടുവിച്ച ശേഷം കുറ്റവാളികളെ പരസ്യപ്പെടുത്തുകയും ചെയ്യും.
Related News