l o a d i n g

ഗൾഫ്

കലയും സ്ംസ്‌കാരവും ഇതള്‍ വിരിഞ്ഞ ഇസ്്‌ലാമിക് ബിനാലെക്ക് കൊടിയിറങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2025

ജിദ്ദ- സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും നിറവില്‍ ഇസ്ലാമിക് ആര്‍ട്‌സ് ബിനാലെ 2025-ന് കൊടിയിറങ്ങി. ബിനാലെയുടെ സമാപനത്തോടനുബന്ധിച്ച് ഈയാഴ്ച രണ്ട് സംഗീത കച്ചേരികളും ഒരു സാംസ്‌കാരിക ഫോറവും സംഘടിപ്പിച്ചിരുന്നു.

'റൂഹ് അല്‍-ഷര്‍ഖ്' (റൂഹ് ഓഫ് ദി ഈസ്റ്റ്) ഗായകസംഘം അവതരിപ്പിച്ച സംഗീത കച്ചേരികളായിരുന്നു സമാപന വാരത്തിലെ പ്രധാന ആകര്‍ഷണം. ഈ ഗായകസംഘം പരമ്പരാഗതവും ആധുനികവുമായ സംഗീത ശൈലികള്‍ സമന്വയിപ്പിച്ച് അറബ് ലോകത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഗാനങ്ങളാണ് അവതരിപ്പിച്ചത്.

സംഗീത കച്ചേരികള്‍ക്ക് പുറമെ, ഒരു സാംസ്‌കാരിക ഫോറവും സംഘടിപ്പിച്ചിരുന്നു. ഇസ്ലാമിക കലകളുടെ പ്രാധാന്യം, ഭാവി സാധ്യതകള്‍, സാംസ്‌കാരിക കൈമാറ്റം എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കും. പ്രമുഖ കലാകാരന്മാര്‍, പണ്ഡിതന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഫോറത്തില്‍ പങ്കെടുത്തു.

വമാ ബയ്‌നഹുമാ എന്ന പ്രമേയത്തില്‍ നടന്ന ഇസ്ലാമിക് ബിനാലെ രണ്ടാം പതിപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അഞ്ചുമാസമായി തുടരുന്ന ബിനാലെ ലക്ഷക്കണക്കിനാളുകള്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ സ്പര്‍ശമുള്ള നിരവധി കലാരൂപങ്ങള്‍ ഇത്തവണ ബിനാലെക്ക് മാറ്റുകൂട്ടി. പ്രമുഖ മലയാളി ക്യുറേറ്ററും ചിത്രകാരനുമായ ബോസ് കൃഷ്്ണമാചാരിയുടെ സാന്നിധ്യവും സമാപന വാരത്തില്‍ ഇസ്്‌ലാമിക് ബിനാലെക്ക് പ്രൗഢിയേകി.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026