ജിദ്ദ: ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സോക്കര്‍ ഫെസ്റ്റ് സേവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പ്രൗഡോജ്ജ്വലമായ സമാപനം. ഖാലിദ് ബിന്‍ വലീദ് ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെ ആവേശത്തിലാഴ്ത്തിയ സീനിയര്‍ ഫൈനല്‍ മത്സരത്തില്‍ സമാ യുണൈറ്റഡ് ഇതിഹാദ് എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു റീം എഫ് സി യാമ്പുവിനെ പരാചയപ്പെടുത്തി ചാമ്പ്യന്മാരായി. വെറ്ററന്‍സ് വിഭാഗത്തിലെ ഫൈനല്‍ മത്സരത്തില്‍ സോക്കര്‍ എഫ് സി എതിരില്ലാത്ത ഒരു ഗോളിന് ഏഷ്യന്‍ ടൈസ് സോക്കര്‍ ഫ്രണ്ട്‌സ്‌നെയും പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ടൂര്‍ണമെന്റ് ന്റെ സമാപന ഉദ്ഘാടന ചടങ്ങ് ചെയര്‍മാന്‍ ഫൈസല്‍ കോടശ്ശേരിയുടെ അധ്യക്ഷതയില്‍ ജിദ്ദ നവോദയ മുഖ്യ രക്ഷധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട്, സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, ജെ എഫ് എഫ് പ്രതിനിധി നിഷാദ് വെളിയംകോട്, കാഫ് ലോജിസ്റ്റിക്‌സ് റീജിയണല്‍ മാനേജര്‍ റയാന്‍, വിജയ് മസാല എം ഡി ജോയ് മൂലന്‍സ്, അനുപമ ബിജുരാജ്, ജുനൈസ്, നവോദയ, മുഹമ്മദ് മേലാറ്റൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
സീനിയര്‍ വിജയികളായ ഇതിഹാദ് എഫ് സിക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്ത കാഫ് ലോജിസ്റ്റിക്‌സ് നു വേണ്ടി അജ്മല്‍, റയാന്‍ എന്നിവര്‍ കൈമാറി. വിജയ് മസാല സ്‌പോണ്‍സര്‍ ചെയ്യുന്ന റണ്ണേഴ്‌സ് പ്രൈസ് മണിയും ട്രോഫിയും വിജയ് മസാലക്ക് വേണ്ടി ജോയ് മൂലന്‍സ് റീം എഫ് സി ക്കു കൈമാറി.
വെറ്ററന്‍സ് ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി സ്‌പോണ്‍സര്‍ ചെയ്യുന്ന KL10 റെസ്റ്റോറന്റ് നു വേണ്ടി റംഷി ട്രോഫി സോക്കര്‍ എഫ് സിക്ക് കൈമാറി. പ്രൈസ് മണി സ്‌പോണ്‍സര്‍ ചെയ്യുന്ന സമാ യുണൈറ്റഡ് നു വേണ്ടി ശംസാദ് സോക്കര്‍ എഫ് സിക്ക് കൈമാറി. അമല്‍ വുഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന റണ്ണസ് ട്രോഫി കിസ്മത് മമ്പാട് ഏഷ്യന്‍ ടൈംസ് ജിദ്ദ ഫ്രെണ്ട്‌സ്‌നു കൈമാറി.
സമ യുണൈറ്റഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന റണ്ണേഴ്‌സ് പ്രൈസ് മണി സമാ യുണൈറ്റഡ്‌നു വേണ്ടി ശംസാദ് ഏഷ്യന്‍ ടൈംസ് ജിദ്ദ ഫ്രെണ്ട്‌സ് നു നല്‍കി.
ഒഐസിസി റീജിയണല്‍ പ്രസിഡന്റ് ഹകീം പാറക്കല്‍, റീം അല്‍ ഉല ജനറല്‍ മാനേജര്‍ സൗഫര്‍, സമാ യുണൈറ്റഡ് മാനേജിങ് ഡയറക്ടര്‍ ശംസാദ്, മുസ്തഫ ബ്ലാക്ക് ആന്‍ഡ് വൈറ്റ്, സുല്‍ഫികര്‍ ഏഷ്യന്‍ ടൈംസ്, ഹുസൈന്‍ ഫ്രണ്ടി പാക്കേജ്, അന്‍വര്‍ കരിപ്പ,സലാഹ് കാരാടന്‍, ഒഫീഷ്യല്‍സിനു വേണ്ടി ഇസ്ഹാഖ് പരപ്പനങ്ങാടി തുടങ്ങിയവര്‍ മുഖ്യാഥിതികളായി ടീമംഗങ്ങളെ പരിചയപ്പെട്ടു. കണ്‍വീനര്‍ അമീന്‍ വേങ്ങൂര്‍ സ്വാഗതവും ബിനു മുണ്ടക്കയം നന്ദിയും പറഞ്ഞു.
ഫോട്ടോ: സീനിയറില്‍ വിജയിച്ച സമ യുണൈറ്റഡ് ഇതിഹാദ് എഫ് സിയും, വെറ്ററന്‍സില്‍ വിജയിച്ച
സോക്കര്‍ എഫ് സി ടീമും.
Related News