ജിദ്ദ: കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ ശക്തമായ അന്വേഷണവും നടപടിയും വേണമെന്ന് ജിദ്ദ-മലപ്പുറം ജില്ല കെ എം സി സി പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. ജില്ലയിലെ കാക്കഞ്ചേരി കിന്‍ഫ്ര ഫുഡ്പാര്‍ക്കിന് സമീപവും പുതുതായി വിള്ളല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനത്തെ വിവിധ ജില്ലകളിലും സമയമായി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണവും നടപടിയും ആവശ്യമാണെന്ന് ജിദ്ദ-മലപ്പുറം ജില്ല കെ എം സി സി ആവശ്യപ്പെട്ടു.
ജിദ്ദ-മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് മുസ്ല്യാരങ്ങാടി ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് സംബന്ധിച്ച കാര്യങ്ങള്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി അബു കട്ടുപ്പാറ, ഹജ്ജ് സേവനം സംബന്ധിച്ചു ജില്ല കോഡിനേറ്റര്‍ അബൂട്ടി പള്ളത്ത്, സോളാര്‍ പദ്ധതിയെകുറിച്ചു അഷ്‌റഫ് ഇ.സിയും യോഗത്തില്‍ വിശദീകരിച്ചു.
നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട്, നാസര്‍ വെളിയങ്കോട്, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ അരിമ്പ്ര, വി പി മുസ്തഫ, ഇസ്മയില്‍ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍ തുടങ്ങി നേതാക്കളും വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഹംദാന്‍ ബാബു (കോട്ടക്കല്‍), സുലൈമാന്‍ കൊടവണ്ടി (മഞ്ചേരി), അന്‍വാറുല്‍ ഹഖ് (കൊണ്ടോട്ടി ), നാസര്‍ പാക്കത്ത് (പെരിന്തല്‍മണ്ണ), റഷീദ് കോഴിക്കോടന്‍ (തിരൂരങ്ങാടി), ഇ.വി നാസര്‍ (വേങ്ങര), സാദിഖ് ചിറയില്‍ (താനൂര്‍), ജംഷീര്‍ കെ വി (വള്ളിക്കുന്ന്), ഫസലുറഹ്‌മാന്‍ കെ എച്ച്( നിലമ്പൂര്‍), ഹംസ സി എച്ച് (മങ്കട ), മുസ്തഫ എം പി (തിരൂര്‍), സാബിര്‍ പാണക്കാട് (മലപ്പുറം), സൈതലവി പുളിയക്കോട് (ഏറനാട്), സലിം മമ്പാട് ( വണ്ടൂര്‍) ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ ജില്ലയില്‍ നിന്നും 402 ഹജ്ജ് വളണ്ടിയര്‍മാരെ സേവനത്തിനായി അയക്കും. ജില്ലാ സോളാര്‍ കുറി ആദ്യ നറുക്കെടുപ്പ് നടന്നു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്ക് പഞ്ചായത്ത് മുന്‍സിപ്പല്‍ കമ്മറ്റികളെ സജ്ജരാക്കാന്‍ മണ്ഡലം കമ്മിറ്റികളെ ചുമതലപ്പെടുത്തി.
മജീദ് കള്ളിയില്‍, അലി പാങ്ങാട്ട്, ശിഹാബുദ്ദീന്‍ പുളിക്കല്‍, മുസ്തഫ കോഴിശ്ശേരി, യാസിദ് തിരൂര്‍, നൗഫല്‍ ഉള്ളാടന്‍, നിഷാം അലി, കബീര്‍ മോങ്ങം, സി വി മെഹബൂബ്, ജാഫര്‍ വെന്നിയൂര്‍, അബ്ദുല്‍ കരീം, നാസര്‍ മമ്പുറം തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. നാസര്‍ പാക്കത്ത് ഖിറാഅത്തും ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി ജാഫര്‍ അത്താണിക്കല്‍ നന്ദിയും പറഞ്ഞു.
Related News