റിയാദ്: സൗദി അറേബ്യയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം, അസീര്‍, ജിസാന്‍ മേഖലകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചു. അതേസമയം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, ഖസിം, ഹായില്‍, മദീന, നജ്‌റാന്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ പൊടിപടലങ്ങളും മണലും ഇളക്കിവിട്ടുകൊണ്ട് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെങ്കടലില്‍ ഉപരിതല കാറ്റ് വടക്ക് ദിശയില്‍നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറില്‍ 15-40 കിലോമീറ്റര്‍ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും, തിരമാലകളുടെ ഉയരം അര മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെയാകാമെന്നും കടല്‍ പ്രക്ഷുബ്ധമല്ലാത്ത അവസ്ഥയിലായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അറബിക്കടലില്‍ ഉപരിതല കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയില്‍നിന്ന് പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറില്‍ 15-38 കിലോമീറ്റര്‍ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും, തിരമാലകളുടെ ഉയരം അര മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെയാകാമെന്നും കടല്‍ പ്രക്ഷുബ്ധമല്ലാത്ത അവസ്ഥയിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Related News