ജിദ്ദ: എം ഇ എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റര്‍ പുതുതായി തെരെഞ്ഞെടുത്ത കമ്മറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമായി പ്രവാസത്തിലുള്ള എല്ലാ എം ഇ എസ് മമ്പാട് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തി മെഗാ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള മെമ്പര്‍ ഷിപ്പിനുള്ള ക്യാമ്പയിന്റെ ഉല്‍ഘാടനം യോഗത്തില്‍ വെച്ച് പ്രസിഡന്റ് രാജീവ് ടി പി, സലിം മമ്പാടിന് നല്‍കി നിര്‍വഹിച്ചു.
കൂടാതെ അലുംനിയുടെ പ്രവര്‍ത്തനം വ്യവസ്ഥാപിതവും, മെമ്പര്‍മാര്‍ക്ക് ഉപകാരപ്രദവുമായ രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ക്രമപെടുത്തി പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനും തീരുമാനിച്ചു. വിവിധ സബ് കമ്മറ്റികള്‍ക്ക് കണ്‍വീനര്‍മാരേയും മെമ്പര്‍മാരേയും തെരെഞ്ഞെടുത്തു.
മെമ്പര്‍ ഷിപ്പ് വിംഗ്, കള്‍ച്ചറല്‍ ഇവെന്റ്‌സ്, വെല്‍ഫെയര്‍, പബ്ലിക് റിലേഷന്‍സ് & പബ്ലിസിറ്റി, കരിയര്‍ & ഗൈഡന്‍സ്, ഫിനാന്‍സ് മാനേജ്‌മെന്റ് തുടങ്ങിയവയാണ് വിവിധ വിംഗ്കളായി രൂപീകരിച്ചിട്ടുള്ളത്. ഓരോ വിങ്ങുകള്‍ക്ക് കീഴിലും പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കണ്‍വീനര്‍മാരായ ഷബീര്‍ കല്ലായി, ഹസീന അഷ്റഫ്, ഷമീര്‍ പി, മൂസ്സ പട്ടത്ത്, ഷമീല പി, സാബില്‍ മമ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
അലുംനി മെമ്പര്‍മാരുടെ ഡാറ്റകള്‍ ശേഖരിക്കുന്നതിന് വേണ്ടി മെമ്പര്‍ ഷിപ്പ് വിംഗ് പുറത്തിറക്കിയ ഗൂഗിള്‍ ഫോമിലൂടെ എല്ലാ അലുംനി അംഗങ്ങളും മെമ്പര്‍ഷിപ്പ് എടുത്ത് ഈ സംഘടനയുടെ ഭാഗമാകണമെന്നും, വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡ്‌ലുകളില്‍ ഫോം ലഭ്യമാവുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡന്റ് രാജീവ് ടി പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി തമീം അബ്ദുല്ല സ്വാഗതവും മൂസ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. പുതിയ വകുപ്പ് കണ്‍വീനര്‍മാരുടെ പ്രഖ്യാപനം ട്രഷറര്‍ പി എം എ ഖാദര്‍ നടത്തി.
Related News